ദമ്മാമിലെത്തിയ റവന്യൂ മന്ത്രി കെ രാജനും, ഹൗസിങ് ബോര്‍ഡ് ചെയര്‍മാന്‍ പി പി സുനീറിനും നവയുഗം സ്വീകരണം നല്‍കി

ദമ്മാം: നവയുഗം സാംസ്‌ക്കാരികവേദിയുടെ സഫിയ അജിത്ത് മെമ്മോറിയല്‍ അവാര്‍ഡ് ഏറ്റുവാങ്ങാനും, ‘നവയുഗസന്ധ്യ-2K22’ ല്‍ പങ്കെടുക്കാനുമായി ദമ്മാമില്‍ എത്തിച്ചേര്‍ന്ന കേരള സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി ശ്രീ കെ രാജന് നവയുഗം കേന്ദ്രകമ്മിറ്റി ദമ്മാം എയര്‍പോര്‍ട്ടില്‍ വെച്ച് സ്വീകരണം നല്‍കി.

നവയുഗം കേന്ദ്രനേതാക്കളായ എം എ വാഹിദ് കാര്യറ, ജമാല്‍ വില്യാപ്പള്ളി, ഷാജി മതിലകം, മഞ്ജു മണിക്കുട്ടന്‍, സാജന്‍ കണിയാപുരം, ഷിബുകുമാര്‍, ലത്തീഫ് മൈനാഗപ്പള്ളി, ഗോപകുമാര്‍, ബിജു വര്‍ക്കി, നിസ്സാം കൊല്ലം, സനു മഠത്തില്‍, ശരണ്യ ഷിബു, അനീഷ കലാം, ബിനുകുഞ്ഞു, സന്തോഷ് ചെങ്കോലിക്കല്‍, മിനി ഷാജി എന്നിവരും നവയുഗം പ്രവര്‍ത്തകരും സ്വീകരണത്തില്‍ പങ്കെടുത്തു.

ദമ്മാമിലെ നവയുഗത്തിന്റെ വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നതിനോടൊപ്പം, വിവിധ സംഘടനാപ്രതിനിധികളുമായും, സാമൂഹ്യപ്രവര്‍ത്തകരുമായും, മാധ്യമപ്രവര്‍ത്തകരുമായും, പ്രവാസി തൊഴിലാളികളുമായും ശ്രീ കെ രാജന്‍ കൂടിക്കാഴ്ച നടത്തും. ദമ്മാമിലെ ഇന്ത്യന്‍ സ്‌കൂളുകളും,തൊഴിലാളി ക്യാമ്പുകളും സന്ദര്‍ശിയ്ക്കാനും അദ്ദേഹം സമയം കണ്ടെത്തും. ഞായറാഴ്ച രാവിലെ അദ്ദേഹം കേരളത്തിലേയ്ക്ക് മടങ്ങി പോകും.

നവയുഗസന്ധ്യയില്‍ വിശിഷ്ടഅതിഥിയായി പങ്കെടുക്കുന്ന കേരള സംസ്ഥാന ഹൗസിങ് ബോര്‍ഡ് ചെയര്‍മാനും സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവുമായ ശ്രീ പി പി സുനീരും ദമ്മാമില്‍ എത്തിച്ചേര്‍ന്നു. ബഹറിനില്‍ നിന്നും കരമാര്‍ഗ്ഗമാണ് അദ്ദേഹം ദമ്മാമില്‍ എത്തിയത്. നവയുഗം കേന്ദ്രകമ്മിറ്റി നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. ‘നവയുഗസന്ധ്യ-2K22’ യ്ക്ക് പുറമെ വിവിധ പൊതുപരിപാടികളില്‍ പങ്കെടുക്കുന്ന ശ്രീ പി പി സുനീര്‍, ശനിയാഴ്ച രാത്രിയോടെ കേരളത്തിലേയ്ക്ക് മടങ്ങും.