ഡോ. ശശി തരൂര്‍ വിയന്ന മലയാളികളുമായി സംവദിക്കുന്നു
വിയന്ന: ഓസ്ട്രിയയില്‍ സന്ദര്‍ശനത്തിനെത്തുന്ന തിരുവനന്തപുരത്ത് നിന്നുള്ള ലോക്‌സഭാംഗവും മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഡോ. ശശി തരൂരിന് വേള്‍ഡ് മലയാളി ഫെഡറേഷന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കും. തുടര്‍ന്ന് നടക്കുന്ന മുഖാമുഖം പരിപാടിയില്‍ അദ്ദേഹം വിയന്ന മലയാളികളുമായി സംവദിക്കും.
28.01.2023 (ശനി) വൈകുന്നേരം 7 മണിക്ക് പ്രോസി ഇന്ത്യന്‍ റസ്റ്റോറന്റില്‍ (Kandlgasse 44,1070 Vienna) സംഘടിപ്പിക്കുന്ന പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഡബ്ലിയു.എം.എഫ് ഭാരവാഹികള്‍ അറിയിച്ചു. പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ ജേക്കബ് കീകാട്ടിലിനെ (0699 19045676 വിളിച്ച് സീറ്റുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
ഡോ. ശശി തരൂരിന്റെ കര്‍മ്മ മണ്ഡലങ്ങളെക്കുറിച്ചു കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.