മരിച്ചു പോയ മകന്റെ ഭാര്യയെ വിവാഹം കഴിച്ചു 70കാരന്‍ ; സംഭവം യു പിയില്‍

വിധവയായ മരുമകളെ വിവാഹം കഴിച്ച് 70 വയസുകാരന്‍. ഉത്തര്‍പ്രദേശിലെ ഛാപിയ ഉംറാവോ ഗ്രാമത്തിലാണ് 70കാരനായ കൈലാസ് യാദവ് 28കാരിയായ മരുമകള്‍ പൂജയെ വിവാഹം കഴിച്ചത്. 12 വര്‍ഷം മുന്‍പ് ഭാര്യ മരിച്ചയാളാണ് കൈലാസ് യാദവ്. ഇരുവരുടെയും വിവാഹത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അതേസമയം മകന്‍ മരിച്ചതിനെ തുടര്‍ന്ന് മരുമകള്‍ പൂജയെ ഇയാള്‍ മറ്റൊരു വിവാഹം കഴിപ്പിച്ചിരുന്നു. എന്നാല്‍, ആ ബന്ധം നീണ്ടുനിന്നില്ല.

തുടര്‍ന്നു പൂജ വീണ്ടും മരിച്ചു പോയ ഭര്‍ത്താവിന്റെ വീട്ടില്‍ തിരികെ എത്തുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ മരുമകളെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ബന്ധുക്കളും അയല്‍ക്കാരും ആരും അറിയാതെ ആണ് വിവാഹം നടന്നത്. വിവാഹത്തിന്റെ ചിത്രങ്ങള്‍ പുറത്തു വന്നപ്പോള്‍ മാത്രമാണ് ലോകം ഈ വിവരം അറിയുന്നത്. ബാല്‍ഹാല്‍ഗഞ്ജ് പൊലീസ് സ്റ്റേഷനിലെ ചൗകിദാറായിരുന്നു കൈലാസ് യാദവ്.