വിയന്ന മലയാളി അസോസിയേഷന് നവസാരഥികള്‍

വിയന്ന: ഓസ്ട്രിയയിലെ ആദ്യകാല മലയാളി സംഘടനയായ വിയന്ന മലയാളി അസോസിയേഷന്റെ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങള്‍ സംഘടിപ്പിച്ചു. മുന്‍ പ്രസിഡണ്ട് ഷാജന്‍ ഇല്ലിമൂട്ടില്‍ സ്വാഗതം ആശംസിച്ച ചടങ്ങില്‍ ഫാ. തോമസ് കൊച്ചുചിറ അതിഥിയായിരുന്നു. വിവിധ കലാവിനോദ പരിപാടികാലോടെ സംഘടിപ്പിച്ച ചടങ്ങില്‍ നിരവധി കുടുംബങ്ങള്‍ പങ്കെടുത്തു.

സംഘടനയുടെ സ്ഥാപകരില്‍ പ്രധാനിയായ ഡോ. ജോസ് കിഴക്കേക്കരയുടെ ഓര്‍മകള്‍ക്ക് മുന്നില്‍ പ്രണാമം അര്‍പ്പിച്ചുകൊണ്ട് നടത്തിയ ചടങ്ങില്‍ 2023-2024 വര്‍ഷങ്ങളിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ഫാ. ഷൈജു മേപ്പുറത്ത് ആശംസകളറിയിച്ചു. റിട്ടേണിംഗ് ഓഫീസര്‍ പോള്‍ മാളിയേക്കലിന്റെ നേതൃത്വത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍ എബ്രഹാം (സുനീഷ്) മുണ്ടിയാനിക്കല്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.

വൈസ് പ്രസിഡണ്ടായി ബാബു തട്ടില്‍ നടക്കലാന്‍, ജനറല്‍ സെക്രട്ടറിയായി സോണി ജോസഫ് ചേന്നങ്കര, ജോയിന്റ് സെക്രട്ടറിയായി റോബിന്‍ വിന്‍സന്റ് പേരപ്പാടന്‍, ട്രഷററായി ജിമ്മി തോമസ്, ആര്‍ട്‌സ് ക്ലബ് സെക്രട്ടറിയായി ജോബിമുരിക്കാനാനിക്കല്‍, ആര്‍ട്‌സ് കോഡിനേറ്ററായി ആന്‍ മേരി പള്ളിപ്പാട്ട്, ജെന്നോ താന്നിക്കല്‍, സ്‌പോര്‍ട്‌സ് ക്ലബ് സെക്രട്ടറിയായി രഞ്ജിത്ത് രാജശേഖരക്കുറുപ്പ്, പി. ആര്‍.ഓ ആയി ലിന്റോ പാലകുടി, എഡിറ്റര്‍ ആയി ഫിലിപ്പ് ജോണ്‍ കുറുന്തോട്ടിക്കല്‍, കമ്മിറ്റി അംഗങ്ങളായി രാജി ജോര്‍ജ് തട്ടില്‍, ഗീത ഞൊണ്ടിമാക്കല്‍, ജെന്‍സി കിടങ്ങന്‍, ബിന്ദു തെക്കുംമല, അനീഷ് തോമസ്, മാനുവല്‍ തുപ്പത്തി, റോണക് നെച്ചിക്കാട്ട് എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

യൂത്ത് കമ്മിറ്റിയിലേക്ക്ആതിര തളിയത്ത്, റിതിക തെക്കിനേന്‍, സാന്ദ്ര പയ്യപ്പള്ളി, ക്രിസ്റ്റോഫ് പള്ളിപ്പാട്ട്, ഡൊമിനിക് മണിയന്‍ചിറ, പ്രിന്‍സ് സാബു, ഫെലിക്‌സ് ചെറിയന്‍കാലയില്‍ ആനന്ദ് കോനിക്കര എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

അന്‍പതാം ജൂബിലി വര്‍ഷമായ 2024ല്‍ വിപുലമായ സംഘടന വിപുലമായ പരിപാടികളോടെ ആഘോഷങ്ങള്‍ സംഘടിപ്പിക്കുമെന്ന് പുതിയ ഭാരവാഹികള്‍ അറിയിച്ചു. വിയന്ന മലയാളി ചാരിറ്റി ട്രസ്റ്റിന്റെ (VMCT) ചെയര്‍മാനായ മാത്യൂസ് കിഴക്കേക്കര പ്രവര്‍ത്തനങ്ങള്‍ വിവരിക്കുകയും, ഇതിനോടകം ആറു വീടുകള്‍ അര്‍ഹതപ്പെട്ടവര്‍ക്കായി നിര്‍മ്മിച്ചു കൊടുക്കുകയും ചെയ്തതായി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വിയന്ന മലയാളി അസോസിയേഷന്റെ ഇതുവരെയുള്ള എല്ലാവിധ പ്രവർത്തനങ്ങളിൽ സഹായിച്ചവർക്കും, മുഖ്യാതിഥികൾക്കും, സദസ്സിനും ഏവർക്കും ജനറൽ സെക്രട്ടറി സോണി ചേന്നങ്കര നന്ദി അറിയിച്ചു.