പോളണ്ടില്‍ മലയാളി ഐ.റ്റി എഞ്ചിനീയര്‍ കുത്തേറ്റു മരിച്ചു
വാര്‍സൊ: പാലാക്കാട് സ്വദേശിയായായ മലയാളി ഐ.റ്റി എഞ്ചിനീയര്‍ പോളണ്ടില്‍ കുത്തേറ്റു മരിച്ചു. പാലാക്കാട് പുതുശ്ശേരി വൃന്ദാവന്‍ നഗറില്‍ ഇബ്രാഹിം ഷെരീഫാണ് പോളണ്ട് സ്വദേശിയുടെ ആക്രണത്തിനു ഇരയായത്.
കൊലപാതകത്തിന്റെ വിശദവിവരങ്ങള്‍ അറിവായിട്ടില്ല. ഇബ്രാഹിം വാടകയ്ക്ക് താമസിക്കുന്ന വീടിന്റെ ഉടമയാണ് പ്രതിയെന്നു തിരിച്ചറിഞ്ഞട്ടുണ്ട്. അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തു. വാടക പുതുക്കുന്നതുമായി സംബന്ധിച്ച തറക്കമായിരിക്കാം കാരണമെന്നു ചില സുഹൃത്തുക്കള്‍ സംശയിക്കുന്നതായി അറിവായുണ്ട്. അതേസമയം പോളണ്ട് പൊലീസോ, ഇന്ത്യന്‍ എംബസിയോ സംഭവത്തെ സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ഒന്നും നല്‍കിയിട്ടില്ല.
ഇന്ത്യയില്‍ ജോലി ചെയ്ത ശേഷം പത്ത് മാസം മുന്‍പാണ് ഇബ്രാഹിം പോളണ്ടിലെത്തിയത്. ഐ.എന്‍.ജി ബാങ്കിലെ ഐടി വിഭാഗം ഉദ്യോഗസ്ഥനായ ഇബ്രാഹിം പോളണ്ട് സ്വദേശിക്കൊപ്പമാണു താമസിച്ചിരുന്നത്. താമസസ്ഥലത്ത് തന്നെയാണ് ഇബ്രാഹിം കൊല്ലപ്പെട്ടതെന്നാണ് വിവരം.
കുടുംബങ്ങള്‍ ബന്ധപ്പെട്ടിട്ടും വിവരം ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് ഇന്ത്യന്‍ എംബസ്സിയില്‍ അറിയിച്ചു നടത്തിയ അന്വേക്ഷണത്തിലാണ് മരണ വാര്‍ത്തയെത്തിയത്. കൊലപാതകം സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തിയ വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ സര്‍ക്കാറിന്റെ സഹായങ്ങള്‍ വാഗ്ദാനം ചെയ്തു. കേരള അസോസിയേഷന്‍ ഓഫ് പോളണ്ട് പ്രതിനിധിയും സാമൂഹ്യപ്രവര്‍ത്തകനുമായ ചന്ദ്ര മോഹന്‍ നല്ലൂര്‍ ഇബ്രാഹിമിന്റെ കുടുംബത്തെ വീട്ടിലെത്തി സന്ദര്‍ശിക്കുകയും മൃതദേഹം നാട്ടിലെത്തിക്കാനുള്ള സഹായവും വാഗ്ദാനം ചെയ്തു.