ഇന്ത്യ പോലെ ഇസ്ലാമിക പ്രവര്‍ത്തനം നടക്കുന്ന മറ്റൊരു രാജ്യമില്ല; കാന്തപുരം എ പി വിഭാഗം

കോഴിക്കോട്: ഇന്ത്യയില്‍ മുസ്ലിം സമുദായം വെല്ലുവിളി നേരിടുന്നില്ലെന്ന് കാന്തപുരം എ പി വിഭാഗം. ഇന്ത്യ പോലെ ഇസ്ലാമിക പ്രവര്‍ത്തനം നടക്കുന്ന മറ്റൊരു രാജ്യമില്ലെന്ന് എ പി വിഭാഗം സെക്രട്ടറി പൊന്നള അബ്ദുല്‍ ഖാദര്‍ മുസ്ല്യാര്‍ ചൂണ്ടിക്കാട്ടി.

ഗള്‍ഫില്‍ പോലും ഈ സ്വാതന്ത്ര്യം ലഭിക്കാറില്ലെന്നും സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്ല്യാര്‍ പറഞ്ഞു. കോഴിക്കോട്ട് എസ് എസ് എഫ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ മതസ്വാതന്ത്ര്യം അനുവദിക്കുന്ന നാടാണ്.

സൗദി ഉള്‍പ്പടെയുള്ള ഇസ്ലാമിക രാജ്യങ്ങളില്‍പോലും ഇവിടുത്തെ സ്വാതന്ത്ര്യമില്ല. താഴെത്തട്ടുവരെ മതപ്രവര്‍ത്തന സ്വാതന്ത്യം മറ്റൊരു രാജ്യത്തുമില്ലെന്നും പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്ല്യാര്‍ ചൂണ്ടിക്കാട്ടി.