കളിയ്ക്കിടെ കണ്ടെയ്‌നറില്‍ കയറി ഒളിച്ചിരുന്ന പതിനഞ്ചുകാരന്‍ പുറത്തിറങ്ങിയത് ഒരാഴ്ചയ്ക്ക് ശേഷം മറ്റൊരു രാജ്യത്ത്

അടുത്തിടെ ഒളിച്ചു കളി കളിച്ച ഒരു കുട്ടിയുടെ ജീവിതത്തില്‍ തീരെ പ്രതീക്ഷിക്കാത്ത ഒരു കാര്യമാണ് സംഭവിച്ചത്. ബംഗ്ലാദേശില്‍ നിന്നുള്ള ഒരു പതിനഞ്ചുകാരനാണ് ഇത്തരത്തില്‍ ഒരു അനുഭവം ഉണ്ടായത്. അവന്‍ ഒളിച്ചു കളി കളിക്കുന്നതിനിടെ ഒരു ഷിപ്പിം?ഗ് കണ്ടെയ്‌നറില്‍ കയറി സ്വയം പൂട്ടി. എന്നാല്‍ ഒരാഴ്ചയ്ക്ക് ശേഷം മറ്റൊരു രാജ്യത്ത് എത്തിയാണ് അവന് പുറത്തിറങ്ങാന്‍ കഴിഞ്ഞത്. ജനുവരി 11 -ന് ചിറ്റഗോംഗില്‍ വച്ച് കൂട്ടുകാരുടെ കൂടെ ഒളിച്ചുകളി കളിക്കുകയായിരുന്നു 15 -കാരനായ ഫാഹിം. ഒളിക്കുന്നതിന് വേണ്ടിയാണ് അവന്‍ ഒരു കണ്ടെയ്‌നറില്‍ കയറിയത്. എന്നാല്‍, ഇത്തിരി നേരം കഴിഞ്ഞപ്പോള്‍ അവന്‍ അതിനകത്ത് കിടന്ന് ഉറങ്ങിപ്പോയി.

ആ കണ്ടെയ്‌നറാവട്ടെ മലേഷ്യയിലേക്കുള്ള കൊമേഷ്യല്‍ ഷിപ്പില്‍ ആയിരുന്നു. ആറ് ദിവസം കഴിഞ്ഞ് മലേഷ്യയിലെത്തിയപ്പോഴാണ് അതിനകത്ത് വിശന്നു തളര്‍ന്ന ഫാഹിമിനെ അധികൃതര്‍ കണ്ടെത്തുന്നത്. ഇതിന്റെ ഒരു വീഡിയോ റെഡ്ഡിറ്റില്‍ പ്രചരിച്ചു. അതില്‍ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത് കാണാം. അവന്റെ ആരോ?ഗ്യം അപ്പോള്‍ വളരെ മോശം അവസ്ഥയിലായിരുന്നു. അവന്റെ വീട്ടില്‍ നിന്നും 2300 മൈലുകള്‍ അകലെയായിരുന്നു അവന്‍. അതുപോലെ അധികൃതര്‍ കണ്ടെത്തുമ്പോള്‍ അവന് പനിയും ഉണ്ടായിരുന്നു. കുട്ടിയെ ചികിത്സകള്‍ക്ക് ശേഷം സ്വന്തം നാട്ടിലേയ്ക്ക് അയക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.