ഇടവേള ബാബുവിനെതിരേ സോഷ്യല്‍ മീഡിയയിലൂടെ വഴി അസഭ്യം ; ഡബറയോളി അണ്ണന്‍ അകത്തായി
തിരുവനന്തപുരം : അമ്മ ജനറല്‍ സെക്രട്ടറിയും നടനുമായ ഇടവേള ബാബുവിനെതിരേ സോഷ്യല്‍ മീഡിയ വഴി അസഭ്യം പറഞ്ഞ രണ്ട് പേര്‍ പിടിയില്‍.ഡബറയോളി അണ്ണന്‍ എന്ന് സോഷ്യല്‍ മീഡിയ വിളിക്കുന്ന തിരുവനന്തപുരം സ്വദേശികളായ കൃഷ്ണപ്രസാദ്(59), വിവേക്(30) എന്നിവരാണ് അറസ്റ്റിലായത്. നാല് ദിവസങ്ങള്‍ക്ക് മുമ്പാണ് ഇവര്‍ ഇന്‍സ്റ്റഗ്രാം വഴി നടന്‍ ഇടവേള ബാബുവിനെ അസഭ്യം പറഞ്ഞുകൊണ്ട് വീഡിയോ പങ്കുവെച്ചത്.
കൊച്ചി സിറ്റി സൈബര്‍ സെല്‍ പൊലീസാണ് നടപടിയെടുത്തത്. ഇവരുടെ കൈയില്‍ നിന്നും നാല് മൊബൈല്‍ ഫോണുകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. താരസംഘടനയായ അമ്മയേയും അപമാനിക്കുന്നുവെന്ന ഇടവേള ബാബുവിന്റെ പരാതിയെ തുടര്‍ന്നാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്. വിനീത് ശ്രീനിവാസന്റെ മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ് എന്ന ചിത്രത്തിനെതിരേ നടന്‍ ഇടവേള ബാബു നടത്തിയ പരാമര്‍ശത്തിലാണ് ഇവര്‍ ഇന്‍സ്റ്റഗ്രാം വഴി അസഭ്യം പറഞ്ഞുകൊണ്ട് വീഡിയോ പങ്കുവെച്ചത്. സോഷ്യല്‍ മീഡിയയില്‍ നാടന്‍ തെറി വീഡിയോകള്‍ ഇട്ട് യുവാക്കളില്‍ ഏവര്‍ക്കും പരിചിതനാണ് കൃഷ്ണപ്രസാദ്. അറസ്റ്റ് വാറണ്ടിനെതിരെയും പ്രതികരിച്ച ഇയാളുടെ പുതിയ വീഡിയോയും ഇപ്പോള്‍ വൈറല്‍ ആണ്.