ദേശിയ കുഷ്ഠരോഗ നിര്‍മ്മാര്‍ജന ദിനാചരണവും ജീവകാരുണ്യ പ്രവര്‍ത്തനവും നടത്തി

നൂറനാട്: ദേശിയ കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജന ദിനത്തിന്റെ ഭാഗമായി സെന്റ് തോമസ് ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് കത്തീഡ്രല്‍ കുറ്റപ്പുഴ ഇടവക വുമണ്‍സ് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ സൗഹൃദ വേദിയുടെ സഹകരണത്തോടെ ജീവകാരുണ്യ പ്രവര്‍ത്തനവും കുഷ്ടരോഗ നിര്‍മ്മാര്‍ജന ദിനാചരണവും നൂറനാട് കുഷ്ഠരോഗാശുപത്രിയില്‍ നടത്തി.എടത്വ സൗഹൃദ വേദി ചെയര്‍മാന്‍ ഡോ.ജോണ്‍സണ്‍ വി. ഇടിക്കുള അദ്യക്ഷത വഹിച്ചു. ഹോസ്പിറ്റല്‍ ആര്‍.എം.ഒ: ഡോ. സ്മിത ഉദ്ഘാടനം ചെയ്തു.കുറ്റപ്പുഴ സെന്റ് തോമസ് ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് കത്തീഡ്രല്‍ വികാരി റവ.ഫാദര്‍ ബിജു സോളമന്‍ സന്ദേശം നല്കി. വുമണ്‍സ് ഫെലോഷിപ്പ് സെക്രട്ടറി മീനു ജോബി, റ്റിന്റു സിജോ എന്നിവര്‍ ചേര്‍ന്ന് ആശുപത്രിയിലെ രോഗികള്‍ക്ക് ഉപയോഗിക്കാന്‍ ഉള്ള ഗ്രൈന്റര്‍, സോപ്പ് , ലോഷന്‍ എന്നിവ സൂപ്രണ്ട് ഡോ. പി.വി.വിദ്യക്ക് കൈമാറി.നേഴ്‌സിങ്ങ് സൂപ്രണ്ടുമാരായ ഷീല എസ്.ഡി, ജയശ്രീ,സ്റ്റോര്‍ സൂപ്രണ്ട് രാജേഷ്‌കുമാര്‍ എസ്, സൗഹൃദ വേദി ജനറല്‍ സെക്രട്ടറി റെന്നി തോമസ്, സിസ്റ്റര്‍ ഷാരോന്‍, വുമണ്‍സ് ഫെലോഷിപ്പ് അംഗങ്ങളായ ആശ ബിജു, പെനി ബിജു, ലിജി തോമസ്, ദിവ്യ സുനില്‍, എലിസബത്ത് വിപിന്‍ എന്നിവര്‍ നേതൃത്വം നല്കി.
ഗാന്ധിജിക്ക് കുഷ്ഠ രോഗികളോട് ഉണ്ടായിരുന്ന ദയാവായ്പും അനുകമ്പയും കണക്കിലെടുത്താണ് അദ്ദേഹത്തിന്റെ രക്തസാക്ഷിത്വദിനമായ ജനുവരി 30 കുഷ്ഠരോഗനിര്‍മ്മാര്‍ജ്ജന ദിനമായി ആചരിക്കുന്നത്.1954 ല്‍ ജനുവരി 31 നായിരുന്നു കുഷ്ഠരോഗദിനം ആചരിച്ചു തുടങ്ങിയത്. പിന്നീടാണത് ജനുവരി 30 ആയി നിശ്ചയിച്ചത്.

ഉറ്റവരുടെയും ഉടയവരുടെയും ഒറ്റപെടുത്തലിന്റെയും അവഗണനയുടെയും ലോകത്ത് നിന്നും മാറി ചുറ്റുമതിലിനുള്ളില്‍ കഴിയുന്ന ജീവിതങ്ങള്‍ക്ക് സ്വാന്ത്വനം നല്‍കുകയെന്ന ഉദ്യേശത്തോട് ആണ് സന്ദര്‍ശനം നടത്തിയത്.സഹായ ഹസ്തവുമായി പൊതുപ്രവര്‍ത്തകന്‍ ഡോ.ജോണ്‍സണ്‍ വി. ഇടിക്കുളയുടെ നേതൃത്വത്തില്‍ നൂറനാട് കുഷ്ഠരോഗാശുപത്രിയില്‍ ജീവകാരുണ്യ പ്രവര്‍ത്തനം തുടങ്ങിയിട്ട് മൂന്ന് പതിറ്റാണ്ട് ആകുന്നു.ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു പുറമെ കഴിഞ്ഞ 2003 മുതല്‍ ക്രിസ്തുമസ് ദിനത്തില്‍ മുടക്കം കൂടാതെ 2020 വരെ ക്രിസ്മസ് ആഘോഷവും സംഘടിപ്പിച്ചിട്ടുണ്ട്.