ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെ വനിതാ ഡോക്ടര്‍ക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം ; 21കാരന്‍ പിടിയില്‍

സര്‍ക്കാരിന്റെ ഇ-സഞ്ജീവനി ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെ വനിതാ ഡോക്ടര്‍ക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തിയ യുവാവ് പിടിയില്‍. തൃശുര്‍ കരിവണ്ണൂര്‍ സ്വദേശി ഷൂഹൈബ് എന്ന 21 കാരനാണ് ആറന്മുള പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ആരോഗ്യ വകുപ്പിന്റെ ഇ-സഞ്ജീവനി ടെലീ മെഡിസിന്‍ സൈറ്റില്‍ സേവനം നടത്തുകയായിരുന്ന ആറന്മുള സ്വദേശിയായ വനിതാ ഡോക്ടര്‍ക്ക് നേരെയാണ് രോഗി എന്ന വ്യാജേന ലോഗിന്‍ ചെയ്ത യുവാവ് സ്വകാര്യ ഭാഗങ്ങള്‍ കാട്ടിയത്. കേസില്‍ അന്വേഷണം ആരംഭിച്ച ആറമുള പൊലീസ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാനുപയോഗിച്ച ഫോണ്‍ നമ്പര്‍ കണ്ടെത്തിയാണ് ഷുഹൈബിന് അറസ്റ്റ ചെയ്തത്.

തുടര്‍ന്ന് ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് വനിത ഡോക്ടര്‍ പൊലീസിന് കൈമാറി. ദൃശ്യങ്ങള്‍ സി- ഡാക്കില്‍ നിന്നും തെളിവായി പൊലീസ് ശേഖരിക്കും വനിതാ ഡോക്ടറെ കൂടാതെ മറ്റ് രണ്ട് ഡോക്ടര്‍മാരുടെ അപ്പോയ്ന്റ്‌മെന്റ് കൂടി ഷുഹൈബ് നേടിയിരുന്നു. അവര്‍ ഇരുവരും പുരുഷ ഡോക്ടര്‍മാര്‍ ആയിരുന്നു. തുടര്‍ന്നാണ് ഇയാള്‍ വനിതാ ഡോക്ടര്‍ക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തിയത്. കോന്നി മെഡിക്കല്‍ കോളജിലെ ഡോക്ടറായ പരാതിക്കാരി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാളിന് ഇ- മെയിലില്‍ പരാതി നല്‍കുകയും പ്രന്‍സിപ്പല്‍ പരാതി കോന്നി പൊലീസിന് കൈമാറുകയും ചെയ്തുവെങ്കിലും സംഭവ സമയം ഡോക്ടര്‍ കോഴഞ്ചേരിയിലായിരുന്നതിനാല്‍ കോന്നി പൊലീസ് കേസ് ആറന്മുള പൊലീസിന് കൈമാറുകയുമായിരുന്നു.