ആന്ധ്രാ പ്രദേശിന്റെ തലസ്ഥാനം ഇനി വിശാഖപട്ടണം
ആന്ധ്രാ പ്രദേശിന്റെ തലസ്ഥാനം ഇനി വിശാഖപട്ടണം. മുഖ്യമന്ത്രി ജഗന്മോഹന്‍ റെഡ്ഡിയാണ് തലസ്ഥാനം വിശാഖപട്ടണമായി പ്രഖ്യാപിച്ചത്.ഡല്‍ഹിയില്‍ നടത്തിയ ബിസിനസ് മീറ്റിലാണ് പ്രഖ്യാപനം. സംസ്ഥനത്ത് ഉണ്ടായിരുന്ന മൂന്ന് തലസ്ഥാനങ്ങള്‍ എന്ന പദ്ധതി മരവിപ്പിച്ചു. അമരാവതി, കര്‍നൂല്‍, വിശാഖപട്ടണം എന്നീ മൂന്ന് തലസ്ഥാനങ്ങളായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. ഇതാണ് ചുരുക്കി വിശാഖപട്ടണം മാത്രമാക്കിയത്. ആന്ധ്രാ പ്രദേശ് വിഭജിച്ച് തലെങ്കാനയ്ക്ക് ഹൈദരാബാദ് തലസ്ഥാനമായി നല്‍കിയതിന് ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തലസ്ഥാനം സംബന്ധിച്ച പ്രഖ്യാപനവുമായി ആന്ധ്ര എത്തുന്നത്. പഴയ തലസ്ഥാനമായ അമരാവതിയില്‍ പുതിയ വികസന പദ്ധതികള്‍ നടപ്പാക്കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്.