Budget 2023 | വില കൂടിയവയും ; വില കുറഞ്ഞവയും
രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് അവതരിപ്പിച്ച് ധനകാര്യ മന്ത്രി നിര്‍മല സീതാരമന്‍. ജനപ്രിയ പദ്ധതികള്‍ ഉള്‍ക്കൊള്ളിച്ചാണ് തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്. പത്താം സ്ഥാനത്തു നിന്നും ലോകത്തിലെ അഞ്ചാമത്തെ വലിയ ശക്തിയായി ഇന്ത്യ മാറി. രാജ്യം തിളങ്ങുന്ന ഭാവിയിലേക്ക് മുന്നേറുകയാണെന്നും ലോകം ഇന്ത്യയെ ഉറ്റുനോക്കുകയാണെന്നന്നും ബജറ്റ് അവതരണ വേളയില്‍ ധനമന്ത്രി പറഞ്ഞു.
ആദായനികുതിയിലെ പരിഷ്‌ക്കാരങ്ങള്‍ ഉള്‍പ്പടെ ഒട്ടനവധി ശ്രദ്ധേയമായ പ്രഖ്യാപനങ്ങളാണ് രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് അവതരിപ്പിച്ചു ധനമന്ത്രി നിര്‍മല സീതാരാമന്‍ നടത്തിയത്. തെരഞ്ഞെടുപ്പ് വര്‍ഷമായതിനാല്‍ ജനപ്രിയ പദ്ധതികള്‍ ബജറ്റില്‍ ഇടംനേടി. ഇടത്തരക്കാര്‍ക്ക് ആശ്വാസമേകുന്ന ആദായനികുതി പരിഷ്‌ക്കാരമാണ് ബജറ്റിലെ പ്രധാന സവിശേഷത.
പുതിയ ആദായ നികുതി സ്‌കീമിന് കീഴിലുള്ളവര്‍ക്ക് ഇളവ് വരിധി അഞ്ച് ലക്ഷം ആയിരുന്നത് ഏഴ് ലക്ഷമാക്കി ഉയര്‍ത്തി. പഴയ സ്‌കീം പ്രകാരമുള്ളവര്‍ക്ക് മൂന്നു ലക്ഷം വരെയാണ് നികുതി ഇളവുള്ളത്. ആദായനികുതി ഘടനയിലെ മാറ്റം അനുസരിച്ച് മൂന്നു ലക്ഷം മുതല്‍ ആറ് ലക്ഷം രൂപ വരെ അഞ്ച് ശതമാനമാണ് പുതിയ നികുതി. ആറ് ലക്ഷം മുതല്‍ 9 ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് 10 ശതമാനം നികുതി. ഒമ്പത് മുതല്‍ 12 ലക്ഷം വരെ 15 ശതമാനവും 12 ലക്ഷം മുതല്‍ 15 ലക്ഷം വരെ 20 ശതമാനം 15 ലക്ഷത്തിന് മുകളില്‍ 30 ശതമാനവുമായിരിക്കും പുതിയ നികുതി. ആദായ നികുതി സ്ലാബുകള്‍ ആറില്‍ നിന്ന് അഞ്ചായി കുറച്ചു. ആദായനികുതി അപ്പീലുകള്‍ പരിഹരിക്കാന്‍ ജോ. കമ്മിഷണര്‍മാര്‍ക്കും ചുമതല നല്‍കിയിട്ടുണ്ട്.
വില കൂടുന്നവ :
സ്വര്‍ണത്തിനും വെള്ളിക്കും വജ്രത്തിനും വില കൂടും
സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ കൂട്ടി
അടുക്കള ഉപകരണങ്ങള്‍ വില കൂടും
വൈദ്യുത ചിമ്മിനിയുടെ കസ്റ്റംസ് തീരുവ 7.5 ശതമാനത്തില്‍ നിന്ന് 15 ശതമാനമായി ഉയര്‍ത്തി
സിഗരറ്റുകള്‍ക്ക് വില കൂടും
ഇറക്കുമതി ചെയ്ത റബ്ബറിന് വില കൂടും.
ഇറക്കുമതി തീരുവ 10 ശതമാനത്തില്‍ നിന്ന് 25 ശതമാനമായി ഉയര്‍ത്തി
കോപ്പര്‍ സ്‌ക്രാപ്പ്
വില കുറയുന്നവ :
ടിവിക്കും മൊബൈല്‍ ഫോണിനും വിലകുറയും
മൊബൈല്‍ ഫോണിന്റെയും ടിവി നിര്‍മാണ സാമഗ്രികളുടെയും കസ്റ്റംസ് തീരുവ 2.5 ശതമാനമായി കുറച്ചു.
ഇലക്ട്രിക്ക് വാഹനങ്ങളുടെ ബാറ്ററികളുടെ വിലയില്‍ കുറയും.
ഇലക്ട്രിക് കിച്ചണ്‍, ഹീറ്റ് കോയില്‍ എന്നിവയുടെ വില കുറയും
ക്യാമറ ലെന്‍സിന്റെ കസ്റ്റംസ് തീരുവ കുറച്ചു