ഷാരൂഖ് രാജാവും ഇതിഹാസവും സുഹൃത്തും ; പൗലോ കൊയ്ലോ
ഇന്ത്യന്‍ സിനിമയുടെ രാജാവ് എന്ന വിശേഷണം ഉള്ള താരമായ ഷാരൂഖ് ഖാനെ പ്രകീര്‍ത്തിച്ച് വിഖ്യാത എഴുത്തുകാരന്‍ പൗലോ കൊയ്ലോ. ഷാരൂഖ് ഖാനെ ബോളിവുഡ് വിശേഷിപ്പിക്കുന്ന കിംഗ് എന്ന പേര് ആവര്‍ത്തിച്ചാണ് ട്വിറ്ററിലൂടെ പൗലോ കൊയ്ലോയുടെ പ്രശംസ. ഷാരൂഖ് രാജാവും ഇതിഹാസവും സുഹൃത്തുമാണെന്ന് പറയുന്ന കൊയ്ലോ അതിലെല്ലാമുപരി ഷാരൂഖ് ഗംഭീര നടനുമാണെന്ന് ട്വീറ്റിലൂടെ പറഞ്ഞു. ഷാരൂഖിനെ അറിയാത്ത പാശ്ചാത്യരാജ്യങ്ങളിലുള്ളവര്‍ക്ക് താന്‍ മൈ നെയിം ഈസ് ഖാന്‍ ഐ ആം നോട്ട് എ ടെററ്സിറ്റ് എന്ന സിനിമ നിര്‍ദേശിക്കുന്നുവെന്നും പൗലോ കൊയ്ലോ പറയുന്നു.
ഷാരൂഖിനെ കാണുന്നതിനായി മുംബൈയിലുള്ള അദ്ദേഹത്തിന്റെ വസതിയ്ക്ക് മുന്നില്‍ തടിച്ചുകൂടിയിരിക്കുന്ന ആരാധകരുടെ കൂട്ടത്തെ താരം അഭിവാദ്യം ചെയ്യുന്ന വിഡിയോയും പൗലോ കൊയ്ലോ പങ്കുവച്ചിട്ടുണ്ട്. പൗലോ കൊയ്ലോയുടെ ട്വീറ്റ് എസ്ആര്‍കെ ആരാധകര്‍ ആഘോഷമാക്കിയതിന് പിന്നാലെ ഷാരൂഖ് പൗലോ കൊയ്ലോയ്ക്ക് ട്വീറ്റിലൂടെ മറുപടിയും നല്‍കി. നിങ്ങള്‍ എപ്പോഴും വളരെ ദയാലുവാണ് സുഹൃത്തേ എന്ന് ഷാരൂഖ് നന്ദി പ്രകടിപ്പിച്ചു. നമ്മുക്ക് ഉടനെ തന്നെ കാണാമെന്നും താരം പൗലോ കൊയ്ലോയുടെ വാക്കുകള്‍ റീട്വീറ്റ് ചെയ്തുകൊണ്ട് പറഞ്ഞു. എഴുത്തുകാരന്റെ ട്വീറ്റിന് 40.2K ലൈക്കുകളാണ് ലഭിച്ചിട്ടുള്ളത്. അതേസമയം ഷാരൂഖ് ഖാന്‍ നായകനായി പുറത്തു വന്ന പത്താന്‍ എന്ന സിനിമ റെക്കോഡുകള്‍ തകര്‍ത്തു മുന്നേറുകയാണ്. ലോകമെമ്പാടുമായി 700 കോടിയിലേറെ കളക്റ്റ് ചെയ്ത ചിത്രം ഇന്ത്യക്ക് പുറത്തും വമ്പന്‍ ഹിറ്റ് ആണ്.