നയന്‍താര വളരെ സ്വീറ്റാണ് , ‘ജവാന്’ സിനിമയില്‍ നയന്‍സിനെ എല്ലാവര്ക്കും ഇഷ്ടമാകുമെന്നും കിംഗ് ഖാന്
താര റാണി നയന്‍ താരയെ പുകഴ്ത്തി ഷാരൂഖ് ഖാന്. ട്വിറ്ററില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്കുന്ന വേളയിലാണ് ഷാരൂഖ് നയന്‍സിനെ പറ്റി പറഞ്ഞത്. ഷാരൂഖിനൊപ്പം ‘ജവാന്’ എന്ന പുതിയ സിനിമയില്‍ അഭിനയിക്കുന്ന നയന്‍താരയെ കുറിച്ച് പറയാനായിരുന്നു ട്വിറ്ററിലെ ക്വസ്റ്റ്യന്‍& ആന്‍സര്‍ സെഷനില്‍ ഒരാള്‍ ആവശ്യപ്പെട്ടത്. അവര്‍ വളരെ സ്വീറ്റ് ആണ് എന്നായിരുന്നു ഷാരൂഖിന്റെ മറുപടി, ഒരുപാട് ഭാഷകളില്‍ ഭംഗിയായി സംസാരിക്കും. അവര്‍ക്കൊപ്പം മികച്ച അനുഭവം ആയിരുന്നുവെന്നും സിനിമയില്‍ നയന്‍താരയെ എല്ലാവര്ക്കും ഇഷ്ടപ്പെടും എന്ന് പ്രതീക്ഷിക്കുന്നതായും ഷാരൂഖ് പറഞ്ഞു.
ഷാരൂഖ് നായകനാകുന്ന അടുത്ത ചിത്രമായ ‘ജവാന്’ തമിഴിലെ നമ്പര്‍ വണ്‍ സംവിധയകനായ അറ്റ്ലി ആണ് സംവിധാനം ചെയ്യുന്നത്. ആക്ഷന്‍ എന്റര്ടെയ്നര് വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് നെറ്റ്ഫ്ലിക്സ് 120 കോടി രൂപയ്ക്ക് സ്വന്തമാക്കിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സാറ്റലൈറ്റ്, ഒടിടി റൈറ്റ്സ് വിറ്റുപോയ ഇനത്തില്‍ മാത്രമായി ‘ജവാന്’ 250 കോടി സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തില്‍ സാന്യ മല്‍ഹോത്രയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സൗത്തില്‍ നിന്നും വിജയ് സേതുപതി , യോഗി ബാബു , സത്യരാജ് , പ്രിയാമണി എന്നിവരും ഷാരൂഖിന്റെ ചിത്രത്തിലുണ്ട്. കൂടാതെ തമിഴ് സൂപ്പര്‍ താരം വിജയ് സിനിമയില്‍ അതിഥി വേഷത്തില്‍ എത്തുന്നു എന്നും സൂചനകള്‍ ഉണ്ട്. ഒരു അന്വേഷണോദ്യോഗസ്ഥയാണ് ഷാരൂഖ് ഖാന് ചിത്രത്തില്‍ നായികയായ നയന്‍താരയുടെ കഥാപാത്രമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസ് ആയി എത്തുന്ന ‘ജവാന്റെ’ റിലീസ് 2023 ജൂണ്‍ രണ്ടിന് ആണ്.
അതേസമയം ‘പഠാന്റെ’ വിജയ തിളക്കത്തിലാണ് ഷാരൂഖ്. ‘പഠാന്’ എന്ന ചിത്രത്തിലൂടെ വന്‍ തിരിച്ചുവരവാണ് ഷാരൂഖ് നടത്തിയിരിക്കുന്നത്. ‘പഠാന്’ മികച്ച പ്രതികരണങ്ങളാണ് ഇപ്പോഴും തിയറ്ററുകളില്‍ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രാണ് ‘പഠാന്’. ഷാരൂഖ് ഖാനും ദീപിക പദുക്കോണിനും പുറമേ ജോണ്‍ എബ്രഹാമും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ട്. ആമസോണ്‍ പ്രൈം വീഡിയോ ആണ് ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. നിലവില്‍ 750 കോടിയോളം രൂപ പടം കളക്റ്റ് ചെയ്തു കഴിഞ്ഞു.