വിവാഹിതരായ ആറു പെണ്മക്കളുടെ പിതാവായ 65 കാരന്‍ 23 കാരിയെ വിവാഹം ചെയ്തു

65 കാരന്‍ 23കാരിയുടെ കഴുത്തില്‍ മിന്നുകെട്ടി. ഞായറാഴ്ചയായിരുന്നു വിവാഹം. വരന്‍ നഖാദ് യാദവ് ആറ് യുവതികളുടെ പിതാവാണ്. ഇവരെല്ലാവരും വിവാഹിതരാണ്. ഉത്തര്‍പ്രദേശിലെ അയോധ്യയിലെ മാവായ് ബ്ലോക്കിലെ മാം കാമ്യാഖ്യ ധാം ക്ഷേത്രത്തില്‍ വച്ചാണ് തന്നെക്കാള്‍ പ്രായം കുറവുളള 23കാരിയെ ഇയാള്‍ വിവാഹം കഴിച്ചത്. വിവാഹിതരായ ആറു പെണ്‍മക്കളുടെ പിതാവായ ഇയാള്‍ ഭാര്യയുടെ മരണശേഷം താന്‍ ഏകാകിയായ സാഹചര്യത്തിലാണ് വീണ്ടും വിവാഹിതനായതെന്നാണ് പറയുന്നത്.

തന്റെ എല്ലാ പെണ്‍മക്കളും അവരുടെ ഭര്‍ത്താക്കന്മാര്‍ക്കൊപ്പം കുട്ടികളുമായി അവരുടെ വീട്ടില്‍ സന്തോഷകരമായി ജീവിക്കുന്നു, എല്ലാവരുടെയും അനുമതിയോടെയായിരുന്നു വിവാഹമെന്നും നഖാദ് പറഞ്ഞു. വിവാഹത്തിന് അയാളുടെ പെണ്‍മക്കളും ഭര്‍ത്താക്കന്മാരും സന്നിഹിതരായിരുന്നു.അതേസമയം വരനുമായി ഏറെ പ്രായവ്യത്യാസം ഉണ്ടെങ്കിലും താന്‍ ഏറെ സന്തുഷ്ടയാണെന്ന് വധു നന്ദിനി പ്രതികരിച്ചു.