ഓസ്ട്രിയയിലെ ക്‌നാനായ കത്തോലിക്കാ സമൂഹത്തിന് പുതിയ നേതൃത്വം
വിയന്ന: ഓസ്ട്രിയയിലെ ക്‌നാനായ കത്തോലിക്കാ സമൂഹത്തിന്റെ 2023-ലേക്കുള്ള ഭാരവാഹികള്‍ ചുമതലയേറ്റു. പ്രസിഡന്റായി അബ്രഹാം കുരുട്ടുപറമ്പില്‍ തിരഞ്ഞെടുക്കപ്പെട്ടു.
ലില്ലി മാക്കീല്‍ (വൈസ് പ്രസിഡന്റ്), നദീന പുത്തന്‍പുരയില്‍ കോറുമഠം (ജനറല്‍ സെക്രട്ടറി), ജസിന്‍ തോമസ് മണ്ണാറുമറ്റത്തില്‍ (ജോയിന്റ് സെക്രട്ടറി, കിഡ്‌സ് കോര്‍ഡിനേറ്റര്‍), സോണിയ ജോബി ഇടപ്പള്ളിചിറയില്‍ (ട്രഷറര്‍), റ്റിജി കോയിത്തറ (പബ്ലിക് റിലേഷന്‍സ്), സ്റ്റീഫന്‍ പുത്തന്‍പുരയില്‍ കോറുമഠം (ഡയാസ്പുറ, ലിറ്റര്‍ജി, യൂത്ത് ഡയറക്ടര്‍), നിധിന്‍ മുളയ്ക്കല്‍ (സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍) എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.
വിമന്‍സ് ഫോറത്തിനു വേണ്ടി സജിമോള്‍ വെളുത്തേടത്തുപറമ്പില്‍, സലോമി കുരുട്ടുപറമ്പില്‍, ഫുഡ് ഫസിലിറ്റി കോര്‍ഡിനേറ്റര്‍മാരായി സ്റ്റീഫന്‍ കിഴക്കേപുറത്ത്, കുടുംബമേള കോര്‍ഡിനേറ്റര്‍മാരായി വില്‍സ്സന്‍ പോളക്കല്‍, സിറിള്‍ ഓണിശ്ശേരില്‍, യുവജന വിഭാഗത്തിന് വേണ്ടി നിധിയ ഇടപ്പള്ളിചിറയില്‍, ഫെലീന പുത്തന്‍പുരയില്‍ കോറുമഠം എന്നിവരും ചുമതലയേറ്റു.
ക്‌നാനായ പാരമ്പര്യവും പൈതൃകവും പരിപോഷിപ്പിച്ചു, സഭയോട് ചേര്‍ന്നു കൂട്ടായ്മയില്‍ വരും തലമുറയ്ക്ക് മാതൃകയാകുന്ന കര്‍മ്മപരിപാടികള്‍ക്ക് ഊന്നല്‍ നല്‍കുമെന്നും, 2023 ലെ പ്രവര്‍ത്തനങ്ങല്‍ കൂടുതല്‍ യുവജന പങ്കാളിത്തതോടെ വിപുലമായ നടത്തുമെന്നും പുതിയ ഭാരവാഹികള്‍ അറിയിച്ചു. മുന്‍വര്‍ഷത്തെ പ്രസിഡണ്ട് തോമസ് മാക്കീല്‍ തിരഞ്ഞെടുപ്പുകള്‍ക്ക് നേതൃത്വം നല്‍കുകയും പുതിയ ഭാരവാഹികളെ ആശംസകള്‍ അറിയിക്കുകയും ചെയ്തു.