വന്‍ ഭൂചലനം ; തുര്‍ക്കിയിലും സിറിയയിലും മരണസംഖ്യ 250 കടന്നു

തുര്‍ക്കിയിലും സിറിയയിലും ഉണ്ടായ ശക്തമായ ഭൂചനത്തില്‍ കനത്ത നാശനഷ്ടം. റിക്ടര്‍ സ്‌കെയില്‍ 7.8 രേഖപ്പെടുത്തിയ ഭൂചലനമാണ് കിഴക്കന്‍ തുര്‍ക്കിയില്‍ അനുഭവപ്പെട്ടത്. 6.7 റിക്ടര്‍ സ്‌കെയിലില്‍ തുടര്‍ ഭൂചലനവും അനുഭവപ്പെട്ടു. ഇരുരാജ്യങ്ങളിലുമായി 600ല്‍ അധികം പേര്‍ക്ക് ഭൂചനലത്തില്‍ പരിക്കേറ്റിട്ടുണ്ട്. തുര്‍ക്കിയില്‍ 76 പേരും സിറിയയില്‍ 239 പേരും മരിച്ചതായാണ് ആദ്യ റിപ്പോര്‍ട്ട്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. രക്ഷപ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയാണ്. മരണസംഖ്യ ആയിരമായി ഉയരാന്‍ സാധ്യതയുണ്ടെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ പറഞ്ഞു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഇരുരാജ്യങ്ങളിലും ഭൂചലനം അവനുഭവുപ്പെട്ടത്. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ട്.

സിറിയ, തുര്‍ക്കി അതിര്‍ത്തി മേഖലയാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രമെന്ന് വിലയിരുത്തുന്നത്. അലെപ്പോ, ലറ്റാക്കിയ, ഹമാ, ടാര്‍ടസ് പ്രവിശ്യകളിലായി 111 പേരാണ് ഭൂകമ്പത്തില്‍ കൊല്ലപ്പെട്ടത്. 516ഓളം പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. നേരത്തെ തുര്‍ക്കിയുടെ നിയന്ത്രണത്തിലുള്ള മേഖലകളിലായി 119പേര്‍ കൊല്ലപ്പെട്ടതായാണ് പ്രാദേശിക ആശുപത്രികള്‍ അന്തര്‍ ദേശീയ വാര്‍ത്താ ഏജന്‍സികളോട് വ്യക്തമാക്കിയത്. തുര്‍ക്കിയിലെ അവശ്യ സര്‍വ്വീസ് സേനയുടെ കണക്കുകള്‍ അനുസരിച്ച് 76 പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്.

രാത്രിയില്‍ അനുഭവപ്പെട്ട ഭൂകമ്പമായതിനാല്‍ മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ട്. സുപ്രധാന നഗരങ്ങളിലെല്ലാം തന്നെ ഭൂകമ്പം അനുഭവപ്പെട്ടിട്ടുണ്ട്. വീടുകളില്‍ ധരിക്കുന്ന വസ്ത്രങ്ങളുമാി മഞ്ഞില്‍ നില്‍ക്കുന്ന പരിഭ്രാന്തരായ തുര്‍ക്കിയിലെ ജനങ്ങളുടെ ചിത്രങ്ങള്‍ ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. പ്രാദേശിക സമയം 4.17ഓടെയാണ് ഭൂകമ്പം അനുഭവപ്പെട്ടത്. 17.9 കിലോമീറ്റര്‍ വരെ ഭൂകമ്പത്തിന്റെ പ്രകമ്പനങ്ങള്‍ അനുഭവപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ആദ്യത്തെ ഭൂകമ്പത്തിന്റെ തീവ്രതയാണ് 7.4 എന്നാണ് തുര്‍ക്കിയിലെ എഎഫ്എഡി അവശ്യ സേന വിശദമാക്കുന്നത്.

തുര്‍ക്കിയിലെ ഭൂചനല ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തി ഇന്ത്യ. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം. പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ദുരന്തത്തെ അതിജീവിക്കാന്‍ സാധ്യമായ എല്ലാ സഹായവും തുര്‍ക്കിക്ക് നല്‍കാന്‍ ഇന്ത്യ തയ്യാറാണെന്ന് പ്രധാനമന്ത്രി ട്വീറ്റില്‍ വ്യകത്മാക്കി. ധാരാളം പേര്‍ ഇതിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.സിറിയയുടെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള തെക്ക്-കിഴക്കന്‍ തുര്‍ക്കിയിലെ ഗാസിയാന്‍ടെപ്പില്‍ 17.9 കിലോമീറ്റര്‍ ഭൂമിക്കടിയിലാണ് ഭൂചനത്തിന്റെ പ്രഭവകേന്ദ്രം. ആദ്യ ചലനത്തിനു പിന്നാലെ ആറ് തുടര്‍ചലനങ്ങള്‍ അനുഭവപ്പെട്ടുവെന്നും ആളുകള്‍ തകര്‍ന്ന വീടുകള്‍ക്കുള്ളിലേക്ക് കയറരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം ഇറ്റലി സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

തുര്‍ക്കിയിലെ മിക്ക കെട്ടിടങ്ങള്‍ക്കും ഭൂകമ്പത്തില്‍ ഇളക്കം തട്ടിയിട്ടുണ്ട്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള കെട്ടിട നിര്‍മ്മാണം ഇസ്താംബുളിനെ സാരമായി ബാധിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 2020 ജനുവരിയില്‍ 6.8 തീവ്രതയുള്ള ഭൂകമ്പം എലസിംഗ് മേഖലയില്‍ അനുഭവപ്പെട്ടിരുന്നു. നാല്‍പത് പേരാണ് അന്ന് കൊല്ലപ്പെട്ടത്. 2020 ഒക്ടോബറില്‍ തുര്‍ക്കിയിലെ ഏഗന്‍ തീരമേഖലയില്‍ ഉണ്ടായ ഭൂകമ്പത്തില്‍ 114പേരാണ് കൊല്ലപ്പെട്ടത്. 2022 നവംബറില്‍ വടക്ക് പടിഞ്ഞാറന്‍ തുര്‍ക്കിയില്‍ 6.1 തീവ്രതയുള്ള ഭൂചലനം ഉണ്ടായിരുന്നു.