രണ്ട് കിലോമീറ്റര്‍ നീളമുള്ള റെയില്‍വേ ട്രാക്ക് മോഷണം പോയി ; സംഭവം ബീഹാറില്‍
രണ്ട് കിലോമീറ്റര്‍ നീളമുള്ള റെയില്‍വേ ട്രാക്ക് കള്ളന്മാര്‍ കൊണ്ട് പോയി. ബിഹാറിലെ സമസ്തിപൂര്‍ ജില്ലയിലാണ് സംഭവം. മോഷണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ആര്‍.പി.എഫ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു. ഇവരുടെ അറിവോടെയാണ് മോഷണം നടന്നതെന്നാണ് റെയില്‍വേ അധികൃതരുടെ നിഗമനം. റെയില്‍വേ ട്രാക്കുകള്‍ കാണാതായതിന് ഉത്തരവാദികള്‍ അജ്ഞാതരായ കള്ളന്മാരാണെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. റെയിവേയുടെ ഉടമസ്ഥതയിലുള്ള സാധനങ്ങള്‍ മോഷ്ടിക്കുന്നത് ബിഹാറില്‍ നിത്യസംഭവമാണ്. പക്ഷേ, രണ്ട് കിലോമീറ്ററോളം ട്രാക്ക് മോഷണം പോകുന്നത് ആദ്യമായാണ്.
സംഭവത്തില്‍ ആര്‍.പി.എഫ് കേസ് രജിസറ്റര്‍ ചെയ്തിട്ടുണ്ട്. ലോഹത് പഞ്ചസാര മില്ലിനെ പന്‍ഡൗള്‍ റെയില്‍വേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന ട്രാക്ക് ആണ് മോഷണം പോയത്. പഞ്ചസാര മില്‍ ഏതാനും വര്‍ഷങ്ങളായി അടഞ്ഞുകിടക്കുകയാണ്. ഈ പാതയില്‍ കുറച്ചുകാലമായി ട്രെയിന്‍ സര്‍വീസ് ഉണ്ടായിരുന്നില്ല. അന്വേഷണത്തിനായി റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. സമാനമായ രീതിയില്‍ കഴിഞ്ഞ മാസം ഒതുക്കി ഇട്ടിരുന്ന ട്രെയിന്‍ എന്‍ജിന്‍ കള്ളന്മാര്‍ കൊണ്ട് പോയത് വന്‍ വാര്‍ത്തയായിരുന്നു. അറ്റകുറ്റപ്പണിക്കായി ഒതുക്കി ഇട്ടിരുന്ന എന്‍ജിന്‍ ആണ് കള്ളന്മാര്‍ പാര്‍ട്ട് പാര്‍ട്ട് ആയി ഇളക്കി കൊണ്ട് പോയത്.