ഭൂകമ്പത്തില്‍ തകര്‍ന്നടിഞ്ഞു തുര്‍ക്കി ; മരണ സംഖ്യ 4,300 ആയി ; 18,000ഓളം പേര്‍ക്ക് പരിക്ക്
തുര്‍ക്കിയിലും സിറിയയിലും ഉണ്ടായ വമ്പന്‍ ഭൂകമ്പങ്ങളില്‍ മരിച്ചവരുടെ എണ്ണം 4,300 ആയി. ഇരു രാജ്യങ്ങളിലും രക്ഷാപ്രവര്‍ത്തനം തുടരുന്നു. മരണസംഖ്യ ഇനിയും ഉയരുമെന്നും കുറഞ്ഞത് 20,000 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടാകും എന്ന് ലോകാരോഗ്യസംഘടന അറിയിച്ചു.തുര്‍ക്കിയില്‍ 2,379 മരിക്കുകയും 14,483 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സിറിയയില്‍ 1,444 പേര്‍ മരിക്കുകയും ആയിരത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു. 18,000ഓളം പേര്‍ക്ക് ഭൂചനത്തില്‍ പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. മോശം കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തിന് പ്രതികൂലമായി ബാധിക്കുന്നുണ്ട്. സിറിയയില്‍ മാത്രം ആയിരത്തോളം പേരാണ് ഭൂചനത്തില്‍ കൊല്ലപ്പെട്ടത്.
നിലവിലുള്ള മരണസംഖ്യയുടെ എട്ടിരട്ടിയായി ഉയരുമെന്നാണ് വിലയിരുത്തല്‍.
മരണസംഖ്യ ഇതുവരെ 4500 കടന്നിട്ടുണ്ട്. പരിക്കേറ്റവരുടെ എണ്ണം 15000-20000നും ഇടയിലാണ്. ഇതും വലിയൊരു സംഖ്യയിലേക്ക് എത്തുമെന്ന് കണക്കാക്കുന്നു. കനത്ത മഞ്ഞും മഴയും രക്ഷാ പ്രവര്‍ത്തനത്തെ ദുര്‍ഘടമാക്കുന്നുണ്ട്. കൂടാതെ, ധാരാളം കെട്ടിടങ്ങള്‍ തകര്‍ന്നതിനാല്‍ രക്ഷപെടുത്തുന്നവരെ പുനരധിവസിപ്പിക്കതില്‍ പ്രതിസന്ധിയുണ്ട്. ഇന്ത്യയില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തന സംഘം തുര്‍ക്കിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഭൂചലനത്തില്‍ കൂടുതല്‍ നാശനഷ്ടങ്ങള്‍ സംഭവിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്, അതിനാല്‍ ആദ്യ ഘട്ടത്തില്‍ ലഭിച്ച 2600 എന്ന പ്രാരംഭ കണക്കുകളില്‍ നിന്ന് എട്ട് മടങ്ങ് വര്‍ദ്ധനവ് പ്രതീക്ഷിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടനയുടെ യൂറോപ്പിലെ സീനിയര്‍ എമര്‍ജന്‍സി ഓഫീസര്‍ കാതറിന്‍ സ്‌മോള്‍വുഡ് വ്യക്തമാക്കി. വീടുകളിലേക്ക് തിരികെ പോകാന്‍ സാധിക്കാതെ ജനങ്ങള്‍ സംഘം ചേര്‍ന്ന് നിക്കുന്നത് ശ്വാസകോശ രോഗങ്ങള്‍ പടര്‍ത്തുന്ന വൈറസിന്റെ വ്യാപനത്തിന് കാരണമായേക്കാം എന്ന് കാതറിന്‍ സൂചിപ്പിച്ചു.
7.8 ഉയര്‍ന്ന തീവ്രത രേഖപ്പെടുത്തിയ ഭൂചനത്തിന് പിന്നാലെ തുര്‍ക്കിയില്‍ തുടരെ ഭൂചനങ്ങള്‍ ഉണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് തെക്ക് കിഴക്കന്‍ തുര്‍ക്കിയില്‍ അനുഭവപ്പെട്ടത്. 15 മിനിറ്റിനുശേഷം റിക്ടര്‍ സ്‌കെയിലില്‍ 6.7 രേഖപ്പെടുത്തിയ തുടര്‍ചലനവും അനുഭവപ്പെട്ടു. കുറഞ്ഞത് 50 തുടര്‍ചലനങ്ങളാണ് ഉണ്ടായത്. ജര്‍മ്മനി, സ്വിറ്റ്‌സര്‍ലന്‍ഡ്, ഹംഗറി, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള രക്ഷാപ്രവര്‍ത്തകര്‍ തുര്‍ക്കിയിലേക്ക് തിരിച്ചു. ഇന്ത്യ ഉള്‍പ്പെടെ 45 ലോകരാജ്യങ്ങളാണ് മരുന്ന് ഉള്‍പ്പെടെയുള്ള സഹായം വാഗ്ദാനം ചെയ്തിരിക്കുന്നത്. നിരവധി കെട്ടിടങ്ങള്‍ നിലംപൊത്തി. ധാരാളം പേര്‍ ഇതിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ലെബനനിലും സൈപ്രസിലും ചലനം അനുഭവപ്പെട്ടു.നൂറുവര്‍ഷത്തിനിടെ തുര്‍ക്കിയിലുണ്ടാകുന്ന ഏറ്റവും വിനാശകാരിയായ ഭൂചലനമാണിതെന്ന് യു എസ് ജിയൊളോജിക്കല്‍ സര്‍വേ അറിയിച്ചു. വടക്ക് പടിഞ്ഞാറന്‍ സിറിയയിലാണ് ഭൂചലനം കനത്ത നാശം വിതച്ചത്. സര്‍ക്കാര്‍ നിയന്ത്രിത മേഖലയിലും വിമതരുടെ കൈവശമുള്ള ഒട്ടേറെ പ്രദേശങ്ങളിലും നാശമുണ്ടായി.