13കാരിയായ വീട്ടുജോലിക്കാരിയോട് ക്രൂരത ; ദമ്പതികള്‍ അറസ്റ്റില്‍

ദമ്പതികളില്‍ നിന്ന് ക്രൂര പീഡനത്തിനിരയായ 13കാരിയെ മോചിപ്പിച്ചു. ഡല്‍ഹി ഗുരുഗ്രാമിലെ തൊഴിലുടമയുടെ വീട്ടില്‍ നിന്നാണ് പൊലീസ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. അതിക്രൂരമായ അക്രമണത്തിനാണ് കുട്ടിയ ഇരയായതെന്നും പൊലീസ് വ്യക്തമാക്കി. കുറച്ച് മാസങ്ങളായി കുട്ടി പീഡിപ്പിക്കപ്പെടുകയായിരുന്നു. ദേഹമാസകലം മുറിവേറ്റതും പൊള്ളിതയുമായ പാടുകളുണ്ട്. കുട്ടിയെ ഇവര്‍ പട്ടിണിക്കിട്ടെന്നും പൊലീസ് പറഞ്ഞു. സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന മനീഷ് കൗര്‍, കമല്‍ജീത് കൗര്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ പൊലീസ് സ്റ്റേഷനില്‍ കുറ്റം സമ്മതിച്ച് പൊട്ടിക്കരഞ്ഞു. അഞ്ച് മാസം മുമ്പാണ് ഇവര്‍ ഇവരുടെ മൂന്നര വയസ്സുള്ള കുഞ്ഞിനെ നോക്കാനായി 13കാരിയെ ജോലിക്കെടുത്തത്.

ജാര്‍ഖണ്ഡ് സ്വദേശിനിയായ പെണ്‍കുട്ടിയുടെ ശരീരമാസകലം മുറിവേറ്റ നിലയിലാണ് കണ്ടെത്തിയത്. ചികിത്സയ്ക്കായി കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടോ എന്നറിയാന്‍ ഡോക്ടര്‍മാര്‍ വൈദ്യപരിശോധനയും നടത്തുന്നുണ്ട്. ദമ്പതികള്‍ പെണ്‍കുട്ടിയെ ചൂടുള്ള ഇരുമ്പ് വടി ഉപയോഗിച്ച് മര്‍ദിച്ചതായി പൊലീസ് അറിയിച്ചു. ശരിയായ രീതിയില്‍ ജോലി ചെയ്യുന്നില്ലെന്നും ഭക്ഷണം മോഷ്ടിച്ചുവെന്നും ആരോപിച്ചാണ് ദമ്പതികള്‍ പെണ്‍കുട്ടിയെ പട്ടിണിക്കിടുകയും മര്‍ദിക്കുകയും ചെയ്തത്. ദിവസങ്ങളോളം ഭക്ഷണം നല്‍കിയിരുന്നില്ല. ചവറ്റുകുട്ടയില്‍ നിന്ന് മിച്ചം വരുന്ന ഭക്ഷണം കഴിച്ചാണ് കുട്ടി അതിജീവിച്ചതെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഗുരുഗ്രാം ആസ്ഥാനമായുള്ള എന്‍ജിഒ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പൊലീസ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്.

ആക്ടിവിസ്റ്റ് ദീപിക നാരായണ്‍ ഭരദ്വാജ് പങ്കിട്ട ഫോട്ടോകളില്‍ പെണ്‍കുട്ടിയുടെ നെറ്റിയിലും ചുണ്ടുകളിലും കവിളുകളിലും കൈകളിലും ചതവുകളും പൊള്ളലേറ്റ മുറിവുകള്‍ കാണാം. ദമ്പതികളെ അറസ്റ്റ് ചെയ്യുകയും ജുവനൈല്‍ ജസ്റ്റിസ് ആക്ട്, പോക്‌സോ നിയമം എന്നിവ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. സോഷ്യല്‍ മീഡിയയില്‍ ഇവര്‍ക്കെതിരെ രൂക്ഷമായ പ്രതികരണങ്ങളുണ്ടായി. അറസ്റ്റിലായ യുവതിയെ അവര്‍ ജോലി ചെയ്തിരുന്ന സ്ഥാപനം പുറത്താക്കിയിരിക്കുകയാണ് ഇപ്പോള്‍.