തിരുവനന്തപുരത്ത് പരിശീലന വിമാനം ഇടിച്ചിറക്കി ; അപകടം ടേക് ഓഫിനിടെ

തിരുവനന്തപുരം : ടേക് ഓഫിനിടെ വിമാനത്താവളത്തില്‍ പരിശീലന വിമാനം ഇടിച്ചിറക്കി. രാജീവ് ഗാന്ധി ഏവിയേഷന്‍ അക്കാദമിയുടെ ചെറു പരിശീലന വിമാനമാണ് ഇടിച്ചിറക്കിയത്. ടേക്ക് ഓഫിനിടെ നിയന്ത്രണം വിടുകയായിരുന്നുവെന്നാണ് വിമാനത്താവള അധികൃതര്‍ അറിയിച്ചത്. ആര്‍ക്കും പരുക്കില്ല. പൈലറ്റ് അപകടം കൂടാതെ രക്ഷപ്പെട്ടു. രാജീവ് ഗാന്ധി ഏവിയേഷന്‍ അക്കാദമിയുടെ ചെറുവിമാനത്താവളത്തിന്റെ റണ്‍വേയിലാണ് വിമാനം ഇടിച്ചിറക്കിയത്. ഇടിച്ചിറക്കിയപ്പോള്‍ തീപിടിക്കാതിരുന്നതിനാല്‍ അത്യാഹിതം ഒഴിവായി.