വീട് ജപ്തി ചെയ്യാന്‍ ബാങ്കില്‍ നിന്നും ആള് വന്നു ; ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു
വൈക്കം തോട്ടകത്ത് സഹകരണ ബാങ്കിന്റെ ജപ്തിക്കായി ഭൂമി അളക്കുന്നതിനിടെ ഗൃഹനാഥന്‍ ജീവനൊടുക്കി. വാക്കേത്തറ സ്വദേശി കാര്‍ത്തികേയന്‍ (61) ആണ് തൂങ്ങിമരിച്ചത്. തോട്ടകം സഹകരണ ബാങ്കില്‍ നിന്ന് കാര്‍ത്തികേയന്‍ 2014ല്‍ 7 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. 2019 ലെ കാലാവധി കഴിഞ്ഞപ്പോള്‍ 24,000 രൂപ മാത്രമാണ് പലിശ ഉള്‍പ്പെടെ അടച്ചത്.
വായ്പയുടെ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ കാര്‍ത്തികേയന്റെ വീടും സ്ഥലവും ബാങ്ക് ഉദ്യോഗസ്ഥര്‍ അളക്കുന്നതിനിടെയായിരുന്നു കാര്‍ത്തികേയന്‍ ജീവനൊടുക്കിയത്. ബാങ്കില്‍ നിന്നുള്ള സമ്മര്‍ദ്ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചു. മരണകാരണം പരിശോധിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.