പ്രകാശ് രാജ് നക്‌സല്‍ എന്ന് കാശ്മീര്‍ ഫയല്‍ സംവിധായകന്‍
നടന്‍ പ്രകാശ് രാജിനെതിരെ അതിരൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചു കശ്മീര്‍ ഫയല്‍ സംവിധയകാന്‍ വിവേക് അഗ്‌നിഹോത്രി. കശ്മീര്‍ ഫയല്‍സ് സിനിമയുമായി ബന്ധപ്പെട്ട് നടന്‍ പ്രകാശ് രാജ് നടത്തിയ പ്രസ്താവനയില്‍ പ്രതികരണവുമായാണ് വിവേക് അഗ്‌നിഹോത്രി രംഗത്ത് വന്നത്. ട്വിറ്ററിലൂടെയാണ് വാക്‌സിന്‍ വാര്‍ എന്ന പുതിയ ചിത്രത്തിന്റെ പണിപ്പുരയില്‍ ഉള്ള വിവേക് പ്രതികരിച്ചത്.
നേരത്തെ തിരുവനന്തപുരത്ത് മാതൃഭൂമിയുടെ ‘ക’ ഫെസ്റ്റില്‍ പങ്കെടുത്തപ്പോഴായിരുന്നു നടന്‍ പ്രകാശ് രാജ് പഠാന്‍ ബഹിഷ്‌കരണ ആഹ്വാനത്തെയും, കശ്മീര്‍ ഫയല്‍സിനെയും വിമര്‍ശിച്ച് രംഗത്ത് എത്തിയത്. കശ്മീര്‍ ഫയല്‍സ് പ്രൊപ്പഗണ്ട ചിത്രമാണെന്നും. അന്താരാഷ്ട്ര ജൂറി തന്നെ അതിന്റെ മുഖത്ത് തുപ്പിയെന്നും പ്രകാശ് രാജ് പറഞ്ഞിരുന്നു.
പ്രകാശ് രാജിന്റെ വാക്കുകള്‍ :
‘കശ്മീര്‍ ഫയല്‍സ് ഒരു അസംബന്ധ ചിത്രമാണ്. നമ്മുക്കെല്ലാം അറിയാം അത് ആരാണ് നിര്‍മ്മിച്ചതെന്ന്. അന്താരാഷ്ട്ര ജൂറി അതിന്റെ മുകളില്‍ തുപ്പുകയാണ് ചെയ്തത്. എന്നിട്ട് പോലും അവര്‍ക്ക് നാണമില്ല. അതിന്റെ സംവിധായകന്‍ ഇപ്പോഴും പറയുന്നു, ‘എന്തുകൊണ്ട് എനിക്ക് ഓസ്‌കാര്‍ ലഭിക്കുന്നില്ലെന്ന്?’ അയാള്‍ക്ക് ഒരു ഭാസ്‌കരന്‍ പോലും കിട്ടില്ല’.
നേരത്തെ ഇതേ പ്രസംഗത്തില്‍ പഠാന്‍ സിനിമ ബഹിഷ്‌കരണവുമായി ബന്ധപ്പെട്ടും പ്രകാശ് രാജ് പ്രതികരിച്ചിരുന്നു. ”അവര്‍ക്ക് പഠാന്‍ ബിഹിഷ്‌കരിക്കണമായിരുന്നു. 700 കോടി കളക്ഷന്‍ നേടിയ ചിത്രമാണ് പഠാന്‍. പഠാന്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടവര്‍ക്ക് 30 കോടിയ്ക്ക് പോലും മോദിയുടെ ചിത്രം പ്രദര്‍ശിപ്പിക്കാനായില്ല. അവര്‍ കുരയ്ക്കുക മാത്രമേയുള്ളൂ, കടിക്കില്ല”, എന്നാണ് പ്രകാശ് രാജ് പറഞ്ഞത്.
ഇതിന് മറുപടിയായി പ്രകാശ് രാജിന്റെ ഈ പ്രസംഗത്തിന്റെ വീഡിയോയ്‌ക്കൊപ്പമാണ് വിവേക് അഗ്‌നിഹോത്രി ട്വീറ്റ് നടത്തിയിരിക്കുന്നത്. ജനങ്ങളുടെ സിനിമയായി കൊച്ചു ചിത്രം കശ്മീര്‍ ഫയല്‍സ് ഒരു കൊല്ലത്തിനപ്പുറവും അര്‍ബന്‍ നക്‌സലുകള്‍ക്കും അവരുടെ പിടിയാളുകള്‍ക്കും ഉറക്കമില്ലാത്ത രാത്രി സമ്മാനിക്കുന്നു. അതിന്റെ കാഴ്ചക്കാരെ കുരയ്ക്കുന്ന പട്ടികള്‍ എന്ന് വിളിക്കുന്നു. മി. അന്ദകാര്‍ രാജ് ( പ്രകാശ് രാജിനെ ഉദ്ദേശിച്ച്) എനിക്ക് എങ്ങനെയാണ് ‘ഭാസ്‌കര്‍’ കിട്ടുക. അവളും അവനും എല്ലാം നിങ്ങള്‍ക്കാണ് എന്നെന്നും. – വിവേക് അഗ്‌നിഹോത്രി ട്വീറ്റില്‍ പറയുന്നു.