ശമ്പളം കിട്ടാതെ ജോലി ചെയ്തു ; അവസാനം കടം കയറി ആത്മഹത്യ ചെയ്തിട്ടും തിരിഞ്ഞു നോക്കാതെ പിണറായി സര്‍ക്കാര്‍
വാര്‍ത്താ സമ്മേളനത്തില്‍ വന്നിരുന്നു എഴുതി കൊടുക്കുന്നത് ചാനലുകള്‍ക്ക് മുന്നില്‍ പറയുന്ന മുഖ്യമന്ത്രി നാട്ടില്‍ നടക്കുന്നത് അറിയുന്നില്ല എന്നതിന് മറ്റൊരു ഉദാഹരണം. ശമ്പളം കിട്ടാതെ ജോലി ചെയ്തു അവസാനം കടം കയറി ഒരാള്‍ ആത്മഹത്യ ചെയ്തിട്ടും സാക്ഷരതാ പ്രേരക്മാരുടെ സമരത്തോട് അനുഭാവപൂര്‍ണമായ സമീപനം സ്വീകരിക്കാതെ സര്‍ക്കാര്‍. പ്രേരക്മാരുടെ മുടങ്ങിക്കിടക്കുന്ന ശമ്പളം നല്‍കണമെന്നാവശ്യപ്പെട്ട് 82 ദിവസമായി സമരം ആരംഭിച്ചിട്ട്. സമരത്തില്‍ പങ്കെടുത്ത കൊല്ലം പത്തനാപുരം സ്വദേശി ഇ എസ് ബിജിമോന്‍ ഇന്നലെയാണ് സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത്.
കടുത്ത സാമ്പത്തിക ബാധ്യത മൂലമാണ് സാക്ഷകരതാ പ്രേരക് ബിജിമോന്‍ ആത്മഹത്യ ചെയ്തതെന്ന് പ്രേരക് അസോസിയേഷന്‍ ആരോപിച്ചു. മാസങ്ങളോളം ശമ്പളം കിട്ടാതിരുന്ന ബിജിമോന്‍ കടംവാങ്ങിയാണ് സമരപരിപാടികള്‍ക്ക് പോലും എത്തിയിരുന്നതെന്നും മരുന്ന് പോലും വാങ്ങാന്‍ കുടുംബത്തിന് കഴിയുന്നില്ലെന്നും ബിജിമോന്റെ മാതാവ് പറഞ്ഞു. പത്തനാപുരം ബ്ലോക്ക് നോഡല്‍ പ്രേരകായിരുന്ന ഇ.എസ് ബിജിമോന്‍ ആറു മാസമായി വേതനമില്ലാതെ ജോലി ചെയ്യുകയായിരുന്നു. മികച്ച സാക്ഷരത പ്രേരകിനുള്ള രാഷ്ട്രപതിയുടെ പുരസ്‌കാരം അടക്കം നേടിയിട്ടുണ്ട്.
20 വര്‍ഷമായി സാക്ഷരത പ്രേരക് ആയി പ്രവര്‍ത്തിച്ചു വരുകയായിരുന്നു. ഇതിനിടയിലാണ് വേതന പ്രശ്നവും ഒടുവില്‍ ആത്മഹത്യയും. ബിജിമോന്റെ മരണം അറിഞ്ഞിട്ടും സര്‍ക്കാര്‍ പ്രതിനിധികളാരും സമരപ്പന്തലിലേക്ക് പോലും തിരിഞ്ഞുനോക്കിയിട്ടില്ലെന്നും അസോസിയേഷന്‍ ആരോപിച്ചു. ശമ്പള പ്രശ്നം പരിഹരിക്കുമെന്ന് ധനമന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു. വിദ്യാഭ്യാസ മന്ത്രി യോഗം വിളിച്ചെങ്കിലും പക്ഷേ അതിലദ്ദേഹം പങ്കെടുത്തില്ലെന്നും അസോസിയേഷന്‍ ആരോപിച്ചു. സമരക്കാരോട് ശത്രുതാ മനോഭാവമാണ് സര്‍ക്കാര്‍ പൊതുവെ വെച്ച് പുലര്‍ത്തി വരുന്നത്.