വന്‍ പൊട്ടിത്തെറി ; സൂര്യന്റെ ഒരുഭാഗം അടര്‍ന്ന് മാറി എന്ന് നാസ ; ആശങ്കയില്‍ ഗവേഷക ലോകം

സൂര്യന്‍ ഇല്ലാത്ത ലോകം നമുക്ക് സങ്കല്‍പ്പിക്കന്‍ പോലും കഴിയില്ല. ഭൂമിയും മറ്റു ഗ്രഹങ്ങളും നിലനില്‍ക്കുന്നത് തന്നെ സൂര്യനെ ചുറ്റിപ്പറ്റിയാണ്. അതുപോലെ ഭൂമിയില്‍ ജീവന്‍ നിലനില്‍ക്കാന്‍ സൂര്യന്‍ അത്യാവശ്യ ഘടകമാണ്. എന്നാലിപ്പോളിതാ ഏവര്‍ക്കും ടെന്‍ഷന്‍ അടിക്കുവാനുള്ള വാര്‍ത്തയാണ് നാസ പുറത്തു വിട്ടിരിക്കുന്നത്. സൂര്യന്റെ ഉപരിതലത്തിലെ ഒരു വലിയ ഭാഗം വിഘടിച്ച് മാറി ഉത്തരധ്രുവത്തിന് മുകളില്‍ ഒരു ചുഴലിക്കാറ്റ് പോലെ മാറിയിരിക്കുകയാണ്. എന്നാല്‍ എന്തുകൊണ്ടാണ് ഇങ്ങനെയുണ്ടായതെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

നാസയുടെ ജെയിംസ് വെബ്ബ് ടെലിസ്‌കോപ്പ് വഴിയാണ് ഇക്കാര്യം കണ്ടെത്തിയത്. സൂര്യനില്‍ നിന്നും പ്‌ളാസ്മ തെറിക്കുന്നത് മുന്‍പും ഗവേഷകര്‍ കണ്ടിട്ടുണ്ടെങ്കിലും ഇത്തരത്തില്‍ ഒരു ധ്രുവ ചുഴലിക്കൊടുങ്കാറ്റ് രൂപപ്പെടുന്നത് ഇന്നേവരെ കണ്ടിട്ടില്ല. സൂര്യന്‍ പുറപ്പെടുവിക്കുന്ന സൗരജ്വാല പലപ്പോഴും ഭൂമിയില്‍ ആശയവിനിമയത്തിന് തടസം സൃഷിക്കാറുണ്ട്. സൂര്യനില്‍ നിന്നും വേര്‍പെട്ട ഭാഗം 60 ഡിഗ്രി അക്ഷാംശത്തില്‍ ധ്രുവത്തെ ചുറ്റാന്‍ എട്ട് മണിക്കൂര്‍ എടുക്കുന്നുണ്ട്. ഇക്കാര്യങ്ങള്‍ മനസിലാക്കുമ്പോഴും സൂര്യനില്‍ ഈ പ്രശ്നമുണ്ടാകാന്‍ കാരണം വ്യക്തമാകാതെ അമ്പരപ്പിലാണ് ശാസ്ത്ര ഗവേഷകര്‍. അതേസമയം ആശങ്കപ്പെടേണ്ട കാര്യമില്ല. ഇതിനു മുന്‍പും ഇത്തരത്തിലുള്ള പ്രതിഭാസങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നാണ് ചില ഗവേഷകര്‍ പറയുന്നത്.