120-ാം ജന്മദിനത്തില് പി കെ റോസിയെ ആദരിച്ചു ഗൂഗിള്‍ ഡൂഡില്‍
മലയാളിയും മലയാള സിനിമാക്കാരും മറന്ന ആ പ്രതിഭയെ ലോകത്തിനു പരിചയപ്പെടുത്തി ഗൂഗിള്‍ ഡൂഡില്‍. മലയാള സിനിമയിലെ ആദ്യ നായിക. എന്നാല്‍ തന്റെ അഭിനയം വെള്ളിത്തിരയില്‍ കാണുവാന്‍ സാധിക്കാതെ നാട് വിട്ട് പോകേണ്ടി വന്ന ഒരു സാധു സ്ത്രീ. ഒരു സിനിമക്ക് ഉള്ള കഥയുണ്ട് റോസിയുടെ ജീവിതത്തില്‍. ഇന്ന് റോസിയുടെ 120-ാം ജന്മദിനമാണ്. തല ഉയര്‍ത്തി നില്ക്കുന്ന മലയാള സിനിമയിലെ ആര്‍ക്കും അത് ഓര്‍മ്മ ഇല്ല. ആരും ഒരു പോസ്റ്റ് കൊണ്ടോ വാക്ക് കൊണ്ടോ അത് പുറത്തു പറഞ്ഞില്ല. സ്ത്രീപക്ഷ വാദികളായ നവയുഗ നടിമാരും മൗനമാണ്. കാരണം റോസിക്ക് ആരാധക കൂട്ടം ഇല്ല. അതുകൊണ്ടു റോസിയെ പറ്റി പറഞ്ഞാല്‍ അത് ആഘോഷമാകില്ല. തങ്ങള്‍ക്ക് അതുകൊണ്ടു എന്ത് ഗുണം. എന്നാല്‍ ഗൂഗിള്‍ ആ കടമ ഏറ്റെടുത്തു ആ ചരിത്ര വനിതയുടെ 120-ാം ജന്മദിനത്തില് പി കെ റോസിയെ ആദരിച്ചു ഗൂഗിള്‍ ഡൂഡില്‍.
1903 ഫെബ്രുവരി 10 ന് പഴയ തിരുവിതാം കൂറിലാണ് നന്തകോട് ആണ് റോസി ജനിച്ചത്. ജെ സി ഡാനിയേല്‍ സംവിധാനം ചെയ്ത വിഗതകുമാരന് (ദി ലോസ്റ്റ് ചൈല്‍ഡ്) എന്ന ചിത്രത്തിലാണ് റോസി അഭിനയിച്ചത്. നന്ദന്‍കോട് ഒരു പുലയ കുടുംബത്തില്‍ രാജമ്മ എന്ന പേരില്‍ ജനിച്ചു. കുടുംബത്തെ ദാരിദ്ര്യത്തില്‍ മുക്കിയിട്ട് വളരെ ചെറുപ്പത്തില്‍ തന്നെ അവളുടെ പിതാവ് മരിച്ചു. കലയിലും അതീവ തല്പരയായിരുന്ന റോസി സംഗീതത്തിനും അഭിനയത്തിനും മുന്‍ഗണന നല്കി. നാടോടികളായി ഭൂമിയില്‍ എത്തിയ ശിവന്റെയും പാര്‍വതിയുടെയും കഥകളെ ചുറ്റിപ്പറ്റിയുള്ള തമിഴും മലയാളവും കലര്‍ന്ന തമിഴ് നാടോടി നാടകവേദികളിലെ പ്രതിഭയായിരുന്നു റോസി. ചലച്ചിത്രത്തില്‍ അഭിനയിച്ചതിന് റോസിയെ സമൂഹം ഏറെ അധിക്ഷേപിച്ചു. റൗഡികള്‍ റോസിയുടെ വീട് വളഞ്ഞ് കല്ലെറിയുകയും തീവെച്ച് നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. പൊലീസ് ഇടപെട്ടാണ് അക്രമികളെ ഒതുക്കിയത്.
നഷ്ടനായിക, സിനിമയുടെ ചരിത്രം എന്നീ ഗ്രന്ഥങ്ങളിലെ വിവരണമനുസരിച്ച് തിരുവനന്തപുരം തൈക്കാട് ആശുപത്രിയ്ക്കു സമീപമായിരുന്നു റോസിയുടെ വീട്. ദളിത് വിഭാഗത്തില്‍നിന്ന് ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത ദരിദ്രകുടുംബത്തിലെ അംഗമായിരുന്നു. കുശിനിക്കാരനായിരുന്നു അച്ഛന്. വിഗതകുമാരനില്‍ അഭിനയിച്ചതിനെത്തുടര്‍ന്ന് റോസിക്കും വീട്ടുകാര്‍ക്കും സമൂഹം ഭ്രഷ്ട് കല്പിച്ചപ്പോള് അവരെ വിവാഹം കഴിക്കാന്‍ പോലും ആരും തയ്യാറായില്ല. പിടിച്ചുനില്‍ക്കാനാവാതെ റോസി ഒരു ഡ്രൈവറുടെ കൂടെ തമിഴ്നാട്ടിലേക്ക് ഒളിച്ചോടി. വീട് വിറ്റ് വീട്ടുകാരും സ്ഥലം വിട്ടു. പിന്നീട് അവരെക്കുറിച്ച് ആര്‍ക്കും ഒരു വിവരവുമില്ല. റോസിയെന്ന പേര് സിനിമയ്ക്കുവേണ്ടി സ്വീകരിച്ചതാവാമെന്നും യഥാര്‍ത്ഥ പേര് രാജമ്മ എന്നാണ് എന്നും രാജമ്മയുടെ ഇളയസഹോദരന് ഗോവിന്ദന് എന്നയാള്‍ വെളിപ്പെടുത്തുകയുണ്ടായി. നാഗര്‍കോവിലിലെ വടശേരി തെരുവിലാണ് രാജമ്മ ജീവിച്ചിരുന്നതെന്നും 12 കൊല്ലം മുന്‍പ് രാജമ്മ മരിച്ചുപോയെന്നുമാണ് ഇദ്ദേഹത്തിന്റെ പക്ഷം. രാജമ്മ പേരുമാറ്റിയിരിക്കാമെങ്കിലും മതം മാറ്റിയിട്ടില്ലെന്നാണ് ഗോവിന്ദന് അവകാശപ്പെടുന്നത്.
റോസിയെ പറ്റി ആന്‍സി വിഷ്ണു എഴുതി കുറിപ്പ് താഴെ :