ഭാര്യയുടെ പ്രസവത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിയ ആള്‍ ആശുപത്രിക്ക് സമീപം തൂങ്ങി മരിച്ചു
ഭാര്യയുടെ പ്രസവത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിയ ആള്‍ ആശുപത്രിക്ക് സമീപം തൂങ്ങി മരിച്ചു. മെഡിക്കല്‍ കോളജിന് സമീപത്തെ ആളൊഴിഞ്ഞ പ്രദേശത്ത് ആണ് ഇയാളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വയനാട് മേപ്പാടി പാറ വയല്‍ സ്വദേശി വിശ്വനാഥന്‍ ( 46 ) ആണ് മരിച്ചത്. മെഡിക്കല്‍ കോളജില്‍ രോഗിയോടൊപ്പം വന്ന വിശ്വനാഥനെ കഴിഞ്ഞ ദിവസം മുതല്‍ കാണാതായിരുന്നു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. ഭാര്യയുടെ പ്രസവത്തിനായി എത്തിയ ഇയാളെ ഇന്നലെ രാവിലെ മുതല്‍ കാണാതായിരുന്നു. വീട്ടുകാരുടെ പരാതിയില്‍ ഇന്നലെ പൊലീസ് മാന്‍ മിസിംഗ് കേസെടുത്തിരുന്നു. അതേസമയം എന്താണ് ആത്മഹത്യക്ക് കാരണം എന്ന് വ്യക്തമായിട്ടില്ല.