14 കാരിയായ മകളെ തട്ടിക്കൊണ്ടു വന്നു അലമാരയില്‍ ഒളിപ്പിച്ചു വെച്ച ‘അമ്മ അറസ്റ്റില്‍ ; കുട്ടിയെ കണ്ടെത്തിയത് അലമാരക്ക് ഉള്ളില്‍ നിന്നും ; കുട്ടി ഗര്‍ഭിണി എന്ന് പോലീസ്

ഒരു വര്‍ഷമായി കാണാതായിരുന്ന പതിനാലുകാരിയായ പെണ്‍കുട്ടിയെ കണ്ടെത്തി. മിഷി?ഗണിലെ ഒരു വീട്ടിലെ വസ്ത്രങ്ങള്‍ വച്ചിരിക്കുന്ന അലമാരയ്ക്ക് ഉള്ളില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ദത്തെടുത്ത കുടുംബത്തിന്റെ അടുത്തു നിന്നുമാണ് കുട്ടിയെ കാണാതായത്. എന്നാല്‍, ഒരു വര്‍ഷത്തിന് ശേഷം കണ്ടെത്തുമ്പോള്‍ കുട്ടി ?ഗര്‍ഭിണിയായിരുന്നു. കുട്ടിയുടെ സ്വന്തം അമ്മയാണ് അവളെ തട്ടിക്കൊണ്ടുപോയത് എന്നാണ് കരുതുന്നത്. പെണ്‍കുട്ടിയെ പാര്‍പ്പിച്ചിരിക്കുന്നതിനെ കുറിച്ച് സൂചനകള്‍ ലഭിച്ച ശേഷമാണ് യുഎസ് മാര്‍ഷല്‍സ് ഫ്യൂജിറ്റീവ് ടീം ഈ വീട്ടില്‍ പരിശോധന നടത്തിയത്. മിച്ചിലെ പോര്‍ട്ട് ഹുറോണിലെ ഒരു വീട്ടിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്.

‘അവള്‍ അലമാരയില്‍ വസ്ത്രങ്ങള്‍ക്ക് പിന്നില്‍ ഒളിച്ചിരിക്കുകയായിരുന്നു. അവള്‍ കരയുകയായിരുന്നു. ഒറ്റനോട്ടത്തില്‍ തന്നെ കുട്ടി ?ഗര്‍ഭിണിയാണ് എന്ന് തിരിച്ചറിയാമായിരുന്നു. അവളെ പുറത്തേക്ക് കൊണ്ടു വന്നു. ഇപ്പോള്‍ സുരക്ഷിതയാണ്’ റെസ്‌ക്യൂ ടീമിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. കുട്ടിയുടെ കസ്റ്റഡി നേരത്തെ തന്നെ അവളുടെ അമ്മയ്ക്ക് നഷ്ടപ്പെട്ടിരിക്കുകയായിരുന്നു. തുടര്‍ന്ന് വളര്‍ത്തു കുടുംബത്തിനൊപ്പമായിരുന്നു കുട്ടി. അമ്മയാണ് കുട്ടിയെ തട്ടിക്കൊണ്ടു വന്നത് എന്നാണ് പ്രാഥമികമായി കരുതുന്നത്. അമ്മയാണ് തട്ടിക്കൊണ്ടുപോയത് എന്ന് തെളിഞ്ഞാല്‍ അവര്‍ക്ക് ഒരു വര്‍ഷം തടവില്‍ കഴിയേണ്ടിയും $2,000 പിഴ ഒടുക്കേണ്ടിയും വരും. എന്നാല്‍, കുട്ടിയെ ആരാണ് ലൈം?ഗിക ചൂഷണം ചെയ്തത് എന്നോ എങ്ങനെയാണ് കുട്ടി ?ഗര്‍ഭിണി ആയതെന്നോ ഉള്ള വിവരങ്ങള്‍ ലഭിച്ചിട്ടില്ല.