വരന്റെ അച്ഛനും അമ്മയ്ക്കും ഗ്ലാമര്‍ ഇല്ല എന്ന് പെണ്ണ് വീട്ടുകാര്‍ ; മാതാപിതാക്കളെ അറിയിക്കാതെ വിവാഹം കഴിച്ചു മകന്‍ ; മകന് നല്ലൊരു പണി കൊടുത്തു പകരം വീട്ടി അച്ഛനും
ഭാര്യയുടെ മാത്രമല്ല ഭാര്യ വീട്ടുകാരുടെ വരെ പാവാട താങ്ങുന്ന യുവാക്കള്‍ ഇപ്പോള്‍ ഏറെയാണ്. വന്നു കയറുന്ന പെണ്ണിന്റെ വാക്ക് കേട്ട് സ്വന്തം മാതാപിതാക്കളെ തള്ളിക്കളയുന്ന യുവാക്കള്‍ ഇപ്പോള്‍ ലോകത്ത് എല്ലായിടത്തും നല്ലൊരു ശതമാനം ഉണ്ട്. എന്നാല്‍ എല്ലായിപ്പോഴും മക്കളുടെ ഈ പെരുമാറ്റത്തിന് കണ്ണീരില്‍ മാത്രമല്ല മാതാപിതാക്കള്‍ മറുപടി നല്‍കുക. അത്തരത്തില്‍ ഒരു വാര്‍ത്തയാണ് ഇവിടെ. രാള്‍ റെഡ്ഡിറ്റില്‍ പങ്ക് വച്ചിരിക്കുന്ന അനുഭവമാണ് ഇപ്പോള്‍ വിദേശത്ത് വൈറല്‍. വധുവിന്റെ വീട്ടുകാര്‍ക്ക് അച്ഛനും അമ്മയും പോരാ എന്ന് തോന്നിയതിനാല്‍ മകന്‍ അവരോട് പറയാതെ വിവാഹം നടത്തി. എന്നാല്‍ അച്ഛന്‍ വാങ്ങി നല്‍കിയ വീട്ടില്‍ താമസിക്കാന്‍ ഈ പോരായ്മ തടസം ആയില്ല. വിവാഹത്തിന് ശേഷം ഭാര്യയെയും കൂട്ടി നേരെ തന്റെ അച്ഛന്‍ വാങ്ങി തന്ന വീട്ടില്‍ തന്നെ മകന്‍ ഒരു ഉളുപ്പിമില്ലാതെ താമസിക്കാനും എത്തി.
റെഡ്ഡിറ്റില്‍ എഴുതിയിരിക്കുന്ന പോസ്റ്റില്‍ അച്ഛന്‍ പറയുന്നത് മകന്‍ കോളേജിലേക്ക് മാറുമ്പോള്‍ അവന് താമസിക്കാന്‍ വേണ്ടി അവര്‍ രണ്ടാമതൊരു വീട് കൂടി വാങ്ങിയിരുന്നു എന്നാണ്. അവര്‍ സാമ്പത്തികമായി മകനെ സഹായിക്കുകയും ചെയ്തിരുന്നു. മകന്‍ വിവാ?ഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടിയും ആ വീട്ടിലാണ് അവനൊപ്പം താസിച്ചിരുന്നു. അന്നെല്ലാം അവള്‍ക്ക് തങ്ങളെ ഇഷ്ടമായിരുന്നു എന്നും പോസ്റ്റില്‍ പറയുന്നുണ്ട്. എന്നാല്‍, രണ്ടു പേരുടെയും വീട്ടുകാര്‍ പരസ്പരം കാണാന്‍ വേണ്ടി ഒരുമിച്ചപ്പോഴാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്.
അവരെ കാണാന്‍ പോയി തിരികെ വന്ന ഭാര്യയും മകളുമാണ് പറഞ്ഞത് മകന്റെ വധുവിന്റെ വീട്ടുകാര്‍ക്ക് വിവാഹത്തില്‍ തങ്ങള്‍ പങ്കെടുക്കുന്നതിനോട് താല്പര്യം ഇല്ല എന്ന്. വിവാഹശേഷം മകനും വധുവും അവര്‍ നേരത്തെ താമസിച്ചിരുന്ന തങ്ങളുടെ വീട്ടിലേക്ക് താമസിക്കാനെത്തി.
താനവിടെ ചെന്നപ്പോള്‍ താനെന്തിനാണ് അവിടെ ചെന്നത് എന്നും ചോദിച്ചു. എന്നാല്‍, താന്‍ തന്റെ മകനോട് സംസാരിക്കാനാണ് എത്തിയത് എന്ന് പറയുകയായിരുന്നു എന്നും പോസ്റ്റില്‍ പറയുന്നു. എല്ലാം കൊണ്ടും ?ഗതികെട്ടപ്പോള്‍ 30 ദിവസം തരും അതിനുള്ളില്‍ ഭാര്യയുമായി ആ വീട്ടില്‍ നിന്നും ഇറങ്ങണം എന്നും ആ വീട് വില്‍ക്കാന്‍ പോവുകയാണ് എന്നും താന്‍ പറയുകയായിരുന്നു എന്നും അച്ഛന്‍ എഴുതുന്നുണ്ട്. എന്നാല്‍, റെഡ്ഡിറ്റില്‍ നിരവധിപ്പേരാണ് ഇതിന് കമന്റുകളുമായി എത്തിയത്. മിക്കവാറും ആളുകള്‍ മകന്റെ പ്രവൃത്തിയെ കുറ്റപ്പെടുത്തുകയാണുണ്ടായത്. എന്നാല്‍, ചിലര്‍ വീട്ടില്‍ നിന്നും പുറത്താക്കുന്നത്ര കടുത്ത നടപടികളിലേക്ക് പോകേണ്ടിയിരുന്നില്ല എന്ന് പറഞ്ഞു. എന്തായാലും മാതാപിതാക്കളുടെ സ്വത്തു മാത്രം മോഹിച്ചു നില്‍ക്കുന്നവര്‍ക്ക് ഇതൊരു പാഠമാണ്.