വാട്ട്സ്ആപ്പ് വീഡിയോ കോളിലൂടെ ഗര്‍ഭിണിക്ക് സുഖപ്രസവം സാധ്യമാക്കി ഡോക്ടര്‍ ; സംഭവം കാശ്മീരില്‍
ഗര്‍ഭിണിക്ക് വാട്ട്സ്ആപ്പ് വീഡിയോ കോളിലൂടെ സുഖപ്രസവം സാധ്യമാക്കി ഡോക്ടര്‍. ജമ്മു കശ്മീരിലെ വിദൂര ഗ്രാമമായ കേരനിലാണ് ബോളിവുഡ് സിനിമയായ ത്രീ ഇഡിയറ്റ്‌സ് എന്ന സിനിമയിലെ സമാനമായ സംഭവം അരങ്ങേറിയത് സംഭവം. കടുത്ത മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് പ്രസവ സംബന്ധമായ സങ്കീര്‍ണതകള്‍ നേരിട്ട ഗര്‍ഭിണിയെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നിന്നും പ്രധാന ആശുപത്രിയിലേക്ക് മാറ്റാന്‍ സാധിക്കാതെ വന്നപ്പോള്‍ ആണ്. മറ്റൊരു ആശുപത്രിയിലെ ഡോക്ട്ടര്‍ വീഡിയോ കോളിലൂടെ നിര്‍ദ്ദേശങ്ങള്‍ നല്‍കി പ്രസവം സാധ്യമാക്കിയത്. വെള്ളിയാഴ്ച രാത്രിയോടെയാണ് പ്രസവവേദ അനുഭവപ്പെട്ട യുവതിയെ കേരന്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചത്.
എക്ലാംസിയ, എപ്പിസോടോമി തുടങ്ങിയ പ്രസവ സംബന്ധമായ സങ്കീര്‍ണതകള്‍ യുവതി നേരിട്ടിരുന്നു. വിദഗ്ധ ചികിത്സ ആവശ്യമായതിനാല്‍ യുവതിയെ പ്രസവ സൗകര്യങ്ങളുള്ള മറ്റൊരു ആശുപത്രിയിലേക്ക് മാറ്റണമെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍ ശൈത്യകാലത്ത് കുപ്വാര ജില്ലയുടെ മറ്റ് ഭാഗങ്ങളില്‍ നിന്ന് കേരന്‍ ഗ്രാമം ഒറ്റപ്പെടുന്ന സാഹചര്യമാണ് ഉള്ളത്. വായു മാര്‍ഗം മാത്രമേ യുവതിയെ മറ്റൊരു ആശുപത്രിയില്‍ എത്തിക്കാന്‍ കഴിയൂ. എന്നാല്‍ വ്യാഴം, വെള്ളി ദിവസങ്ങളിലെ തുടര്‍ച്ചയായ മഞ്ഞുവീഴ്ച ഇതിന് തിരിച്ചടിയായി. ഇതോടെ ബദല്‍ മാര്‍ഗം തേടാന്‍ കേരന്‍ പിഎച്ച്സിയിലെ മെഡിക്കല്‍ ടീം നിര്‍ബന്ധിതരായി. ഇതോടെ ക്രാള്‍പോറ ഉപജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റായ ഡോ. പര്‍വേസ് വാട്ട്സ്ആപ്പ് കോളിലൂടെ യുവതിയുടെ പ്രസവം നടത്തുകയായിരുന്നു.
കേരന്‍ പിഎച്ച്സിയിലെ ഡോ. അര്‍ഷാദ് സോഫിക്കും പാരാമെഡിക്കല്‍ സ്റ്റാഫിനും ഡോ. പര്‍വേസ് നിര്‍ദ്ദേശങ്ങള്‍ നല്‍കി. ആറ് മണിക്കൂറിന് ശേഷം ആരോഗ്യമുള്ള ഒരു പെണ്‍കുഞ്ഞിന് യുവതി ജന്മം നല്‍കി. നിലവില്‍ അമ്മയും കുഞ്ഞും നിരീക്ഷണത്തിലാണെന്നും സുഖമായി ഇരിക്കുന്നതായും ക്രാള്‍പോറ ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ മിര്‍ മുഹമ്മദ് ഷാഫി പറഞ്ഞു.