അടുക്കള കാണല്‍ ചടങ്ങിനെത്തിയ യുവാക്കള്‍ അച്ചന്‍കോവിലാറ്റില്‍ മുങ്ങി മരിച്ചു

ആലപ്പുഴ : വെണ്മണിയില്‍ അച്ചന്‍കോവിലാറ്റില്‍ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു. വെട്ടിയാര്‍ കുറ്റിയില്‍ വടക്കേതില്‍ മണിക്കുട്ടന്‍ പിള്ളയുടെ മകന്‍ വിഷ്ണു (26) പുലിയൂര്‍ വാത്തിലേത്ത് രാമചന്ദ്രന്റെ മകന്‍ രാഗേഷ് (30) എന്നിവരാണ് മരിച്ചത്.ആലപ്പുഴ വെണ്മണിയില്‍ ബന്ധുവീട്ടില്‍ അടുക്കള കാണല്‍ ചടങ്ങിന് എത്തിയവരാണ് ഇരുവരും. വെണ്‍മണി ശാര്‍ങ്ങക്കാവ് കടവില്‍ വൈകിട്ട് 5 മണിയോടെയാണ് അപകടമുണ്ടായത്. കുളിക്കാനിറങ്ങിയ ഇരുവരും ഒഴുക്കില്‍ പെടുകയായിരുന്നു. ഫയര്‍ ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്.