വധുവിന്റെ കൈയും കാലും ഒടിഞ്ഞു ആശുപത്രിയിലായി ; ആശുപത്രിയിലെത്തി വിവാഹം ചെയ്ത് യുവാവ്
ജനനവും മരണവും മാത്രമല്ല ആശുപത്രിയില്‍ കല്യാണവും നടക്കും. അത്തരത്തില്‍ ഒരു വാര്‍ത്തയാണ് ഇവിടെ. കല്യാണത്തിന് കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷത്തിനിടയില്‍ യുവതി പടികളില്‍ നിന്നും വീഴുകയായിരുന്നു. വീഴ്ചയില്‍ രണ്ട് കൈകള്‍ക്കും കാലുകള്‍ക്കും ഒന്നിലധികം ഒടിവുകളും ഉണ്ടായി. അപകടത്തില്‍ അവളുടെ തലയ്ക്കും പരിക്കേറ്റിട്ടുണ്ട്. തുടര്‍ന്നാണ് ചികിത്സക്കായി കോട്ടയിലെ എംബിഎസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ കല്യണം മാറ്റി വെക്കാന്‍ വരന്‍ ഒരുക്കമായിരുന്നില്ല. അങ്ങനെ ഞായറാഴ്ച യുവതിയെ വിവാഹം കഴിക്കാന്‍ വേണ്ടി രാംഗഞ്ച്മണ്ടിയില്‍ നിന്ന് കോട്ടയിലെ എംബിഎസ് ആശുപത്രിയിലേക്ക് വരനും കൂട്ടരും എത്തി. മാലയിടല്‍ ചടങ്ങിനും മറ്റു ചടങ്ങുകള്‍ക്കുമായി ഒരു കോട്ടേജ് മുറിയും ബുക്ക് ചെയ്തിരുന്നു. വിവാഹത്തിന് കുടുംബാം?ഗങ്ങളുടെ എല്ലാം സാന്നിധ്യമുണ്ടായിരുന്നു.
രാംഗഞ്ച്മണ്ടിയിലെ ഭാവ്പുരയില്‍ നിന്നുമുള്ള പങ്കജ് റാത്തോഡാണ് വരന്‍. വധു മധു റാത്തോഡ് റാവത്ഭട്ടയിലാണ് താമസിക്കുന്നത്. അപകടത്തിന് ശേഷം, പങ്കജിന്റെ അച്ഛന്‍ ശിവ്ലാല്‍ റാത്തോഡും മധുവിന്റെ സഹോദരനും ഉള്‍പ്പെടെ വിവാഹക്കാര്യങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്തു. ആ ചര്‍ച്ചകള്‍ക്കിടയിലാണ് ആശുപത്രിയില്‍ വച്ച് മധുവുമായി വിവാഹം നടത്താനുള്ള ആ?ഗ്രഹത്തെ കുറിച്ച് പങ്കജ് സൂചിപ്പിച്ചത്. അങ്ങനെ ആശുപത്രിയില്‍ വച്ച് വിവാഹം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. പങ്കജിന്റെ ഭാര്യാസഹോദരനായ രാകേഷ് റാത്തോഡ് കോട്ടയിലെ താമസക്കാരനായിരുന്നു. അങ്ങനെ, ആശുപത്രിയിലെ വിവാഹത്തിന് ഇരു വീട്ടുകാരും സമ്മതം മൂളിയതോടെ കോട്ടേജില്‍ മുറിയെടുത്ത് അവിടം രാകേഷിന്റെ നേതൃത്വത്തില്‍ അലങ്കരിച്ചു. അങ്ങനെ, വധുവിനെ വാര്‍ഡില്‍ നിന്നും മണ്ഡപത്തിലെത്തിച്ച് വിവാഹം നടന്നു. സാധാരണ വിവാഹത്തിനുണ്ടാകുന്ന എല്ലാ ചടങ്ങുകളോടും കൂടെത്തന്നെയാണ് വിവാഹം നടന്നത്. എന്നാല്‍, മധുവിന് നടക്കാന്‍ സാധിക്കാതിരുന്നതിനാല്‍ അ?ഗ്‌നിക്ക് വലം വയ്ക്കാന്‍ കഴിഞ്ഞിരുന്നില്ല. ഏതായാലും, അവള്‍ക്ക് പൂര്‍ണമായും ഭേദപ്പെടണമെങ്കില്‍ കുറച്ച് ദിവസം കൂടി ആശുപത്രിയില്‍ കഴിയണം എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നത്.