ഡല്‍ഹിയിലെ ഒരു യുവാവിന്റെ ഒരു ദിവസം : രാവിലെ കാമുകിയെ കൊല്ലുന്നു ; ഉച്ചക്ക് മൃതദേഹം ഫ്രീസറില്‍ ഒളിപ്പിക്കുന്നു ; വൈകുന്നേരം വേറൊരു യുവതിയെ വിവാഹം ചെയ്യുന്നു

കൊടും കുറ്റവാളികളെ വരെ തോല്‍പ്പിക്കുന്ന തരത്തിലാണ് ഇപ്പോള്‍ ഉള്ള യുവാക്കളുടെ മാനസികനില. പൂ പറിക്കുന്ന ലാഘവത്തോടെയാണ് പലരും ഇപ്പോള്‍ കൊലപാതകം പോലുള്ള കുറ്റകൃത്യങ്ങള്‍ ചെയ്ത ശേഷം സമൂഹത്തില്‍ ഒന്നും അറിയാതെ നടക്കുന്നത്. അവസാനം പോലീസ് പിടികൂടുമ്പോള്‍ മാത്രമാണ് പലരുടെയും തനി നിറം ലോകം അറിയുന്നത്. അത്തരത്തില്‍ തന്റെ പഴയ കാമുകിയെ ക്രൂരമായി കൊലപെടുത്തിയ ശേഷം യാതൊരു കൂസലും ഇല്ലാതെ അന്ന് തന്നെ വേറൊരു വിവാഹം കഴിച്ച യുവാവിന്റെ വാര്‍ത്തയാണ് ഇവിടെ.

ഡല്‍ഹിയില്‍ കാമുകിയെ കൊലപ്പെടുത്തിയ കേസില്‍ സഹീല്‍ ഗെഹ്ലോത് എന്ന 24കാരനാണ് ക്രൈം ബ്രാഞ്ചിന്റെ പിടിയിലായത്. ഡല്‍ഹി ഉത്തംനഗറില്‍ താമസിച്ചിരുന്ന 27 കാരിയായ നിക്കി യാദവ് എന്ന പെണ്‍കുട്ടിയെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. കൊലപ്പെടുത്തിയ ശേഷം പ്രതി മൃതദേഹം നജാഫ്വ ഗഡിലെ തന്റെ ധാബയിലെ ഫ്രീസറിലേക്ക് ഇയാള്‍ മാറ്റുകയായിരുന്നു. പിന്നാലെ ഇയാള്‍ അന്ന് തന്നെ മറ്റൊരു യുവതിയെ വിവാഹം കഴിച്ചതായി ഡല്‍ഹി പോലീസ് പറഞ്ഞു.

സഹീലും യുവതിയും തമ്മില്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ ഇതിനിടെ സഹീല്‍ മറ്റൊരു യുവതിയെ വിവാഹം കഴിക്കാന്‍ പോകുന്നുവെന്ന കാര്യം യുവതി മനസ്സിലാക്കി. ഇതിനെച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. വിവാഹത്തില്‍ നിന്ന് സഹീലിനെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയും തന്നെ വിവാഹം ചെയ്യണമെന്ന് നിക്കി നിര്‍ബന്ധിക്കുകയും ചെയ്തു. എന്നാല്‍ ഇതിന് തയ്യാറാകാതെ ഗെഹ്ലോത് നിക്കിയെ തന്റെ കാറില്‍ സൂക്ഷിച്ചിരുന്ന മൊബൈല്‍ ചാര്‍ജര്‍ കേബിള്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. തുടര്‍ന്ന് തന്റെ ഉടമസ്ഥതയിലുള്ള ധാബയിലെത്തി മൃതദേഹം ഫ്രിഡ്ജില്‍ വച്ചു. മിത്രോണ്‍ ഗ്രാമത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു ഒഴിഞ്ഞ പ്ലോട്ടിലാണ് ധാബ സ്ഥിതി ചെയ്യുന്നത്. തന്റെ കാമുകിയെ കൊന്നു കഷണങ്ങളാക്കി ഫ്രിഡ്ജില്‍ ഒളിപ്പിച്ച യുവാവിന്റെ വാര്‍ത്ത വന്നു മാസങ്ങള്‍ക്കകം ആണ് സമാനമായ മറ്റൊരു വാര്‍ത്ത കൂടി രാജ്യ തല്‍സ്ഥാനത്തു നിന്നും വരുന്നത്.