ലാലേട്ടന്‍ ‘ഐ ലവ് യു’ പറയാന്‍ നിര്‍ബന്ധിച്ച നടി സിനിമാ ലോകത്ത് തിരിച്ചെത്തുന്നു
‘എങ്കില്‍ എന്നോട് പറ ഐ ലവ് യൂ എന്ന്’ ഈ ഡയലോഗ് കേള്‍ക്കാത്ത മലയാളികള്‍ കുറവാണ്. പ്രിയദര്‍ശന്‍ സംവിധാനത്തില്‍ മോഹന്‍ലാല്‍ അഭിനയിച്ച വന്ദനം എന്ന സിനിമയിലെ ഏറെ പ്രശസ്തമായ ഡയലോഗ് ആണ് ഇത്. അതില്‍ നായികയായി അഭിനയിച്ച ഗിരിജ ഷെട്ടാര്‍ എന്ന നടിയെ ഗാഥ എന്ന് പറഞ്ഞാല്‍ മാത്രമേ മലയാളികള്‍ക്ക് അറിയുവാന്‍ സാധിക്കു. വന്ദനം, ഗീതാഞ്ജലി എന്നീ ചിത്രങ്ങളിലൂടെ വന്‍ ആരാധകവൃന്ദം സൃഷ്ടിച്ച താരം പെട്ടന്നൊരു ദിവസം സിനിമാലോകത്തുനിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. ഇപ്പോഴിതാ നീണ്ട വര്‍ഷങ്ങളുടെ ഇടവേളയ്ക്കുശേഷം ഗിരിജ സിനിമയിലേക്ക് തിരികെയെത്തുന്നു എന്നാണ് റിപ്പോര്‍ട്ട്.
കന്നഡയിലൂടെയാണ് ഗിരിജ ഷെട്ടാറിന്റെ മടങ്ങിവരവ്. രക്ഷിത് ഷെട്ടിയുടെ പരംവാ സ്റ്റുഡിയോസ് നിര്‍മിക്കുന്ന ‘ഇബ്ബനി തബ്ബിട ഇലെയാലി’യാണ് സിനിമ. നവാഗതനായ ചന്ദ്രജിത്ത് ബെളിയപ്പയാണ് സംവിധാനം. അതേസമയം ഗിരിജയുടെ വേഷം എന്താണ് എന്ന് പുറത്തുവിട്ടിട്ടില്ല. എങ്കിലും ഗിരിജയെ വീണ്ടും സ്‌ക്രീനില്‍ കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. നടനും ഗായികയുമായ അങ്കിത അമരുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രക്ഷിത് ഷെട്ടിയുടെ റൈറ്റിംഗ് ടീമിന്റെ അസോസിയേറ്റായി പ്രവര്‍ത്തിച്ചയാളാണ് സംവിധായകന്‍ ചന്ദ്രജിത്ത് ബെളിയപ്പ.