നാട്ടില്‍ ചുറ്റിക്കറങ്ങാന്‍ ഇറങ്ങി സിംഹകൂട്ടം ; ഞെട്ടി നാട്ടുകാര്‍ (വീഡിയോ)
വന്യമൃഗങ്ങള്‍ കാടിറങ്ങി നാട്ടിലെത്തുന്നത് ഇപ്പോള്‍ സ്ഥിരമായി കണ്ടു വരുന്ന ഒരു പ്രതിഭാസമാണ്. പുലിയും കടുവയും ആനയും ഒക്കെ ഇത്തരത്തില്‍ ജനവാസ മേഖലകളില്‍ ഇറങ്ങി ഭീതി പടര്‍ത്തുന്നതിന്റെ വാര്‍ത്തകള്‍ കേരളത്തിലും ഏറെയാണ്. എന്നാല്‍, അക്കൂട്ടത്തില്‍ നാട്ടിലിറങ്ങി ഭീതി പടര്‍ത്തിയ സിംഹത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ വളരെ അപൂര്‍വമായി മാത്രമേ വന്നിട്ടുണ്ടാവുകയുള്ളൂ. എന്നാല്‍, ഇപ്പോഴിതാ ഫോറസ്റ്റ് ഓഫീസറായ സുശാന്ത് നന്ദ തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോ എല്ലാവരെയും ഞെട്ടിച്ചു.ഗുജറാത്തിലെ ഒരു തെരുവിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ എന്ന കുറിപ്പോടെയാണ് അദ്ദേഹം ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
തെരുവിലൂടെ നടക്കുന്ന ഒരു സിംഹക്കൂട്ടം ആണ് വീഡിയോയില്‍. ഏഴ് സിംഹങ്ങളെയാണ് ഇതില്‍ കാണാന്‍ കഴിയുന്നത്. കൂടുതല്‍ സിംഹങ്ങള്‍ ഇവയുടെ പിന്നാലെ ഉണ്ടായിരുന്നോ എന്ന കാര്യം വ്യക്തമല്ല. തെരുവിലൂടെ അലക്ഷ്യമായി നടന്നു നീങ്ങുന്ന സിംഹങ്ങളില്‍ ചിലത് സമീപത്തെ മതില്‍ ചാടി കടക്കാന്‍ ശ്രമിക്കുന്നതും കാണാം. ജനവാസ മേഖലയില്‍ തന്നെയാണ് സിംഹങ്ങള്‍ ഇറങ്ങിയത്. കാരണം സിംഹങ്ങള്‍ നടന്നു നീങ്ങുന്നതിന്റെ എതിര്‍ദിശയില്‍ നിന്നും വാഹനങ്ങള്‍ വരുന്നതിന്റെ വെളിച്ചവും വീഡിയോയില്‍ കാണാം. മാത്രമല്ല വാഹനങ്ങളുടെ വെളിച്ചവും ശബ്ദവും കേട്ടിട്ടാകണം സിംഹങ്ങള്‍ കൂട്ടത്തോടെ മടങ്ങി പോകുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍, ഗുജറാത്തിലെ ഏത് തെരുവില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇത് എന്ന കാര്യം അദ്ദേഹം വ്യക്തമായി പറഞ്ഞിട്ടില്ല.
Another day,
Another pride…
Walking on the streets of Gujarat pic.twitter.com/kEAxByqPUU— Susanta Nanda (@susantananda3) February 15, 2023