മലയാളിയായ റെയില്‍വേ ജീവനക്കാരിയെ ട്രാക്കിലൂടെ വലിച്ചിഴച്ച് പീഡിപ്പിക്കാന്‍ ശ്രമം

തെങ്കാശി : മലയാളി റയില്‍വേ ജീവനക്കാരിക്ക് നേരെ ലൈംഗികാക്രമണം. യുവതിയെ കല്ല് കൊണ്ട് മുഖത്തിടിച്ച് ട്രാക്കിലൂടെ വലിച്ചിഴച്ച് പീഡിപ്പിക്കാന്‍ ശ്രമം നടന്നു. ഗുരുതരമായി പരിക്കേറ്റ യുവതിയെ തിരുനെല്‍വേലി റെയില്‍വേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തെങ്കാശിയിലെ പാവൂര്‍ സത്രം റെയില്‍വേ ഗേറ്റ് ജീവനക്കാരിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. അക്രമിയെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞില്ല.

റെയില്‍വേ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ക്യാമറാ ദൃശ്യങ്ങളും മൊബൈല്‍ ടവറുകളിലെ വിവരങ്ങളും ശേഖരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. അക്രമിയെ ഉടന്‍ പിടികൂടാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. ജോലി കഴിഞ്ഞു തിരിച്ചു പോകുന്ന നേരത്താണ് ആക്രമണം ഉണ്ടായത്.