അനുപമ പരമേശ്വരന്റെ പിറന്നാള്‍ സദ്യ സ്റ്റീല്‍ പാത്രത്തില്‍ ; എന്തൊരു സിംപിള്‍ എന്ന് കയ്യടിച്ചു സോഷ്യല്‍ മീഡിയ
പ്രേമത്തിലെ മേരിയെ അധികമാരും മറന്നു കാണില്ല. ആ സിനിമക്ക് ശേഷം മലയാളത്തില്‍ സജീവമാകാതെ തെലുങ്ക് സിനിമാ ലോകത്ത് എത്തിപ്പെട്ട അനുപമ അവിടെ താരമായി മാറി. മലയാളികളേക്കാള്‍ തെലുങ്കര്‍ക്ക് ആണ് ഇപ്പോള്‍ അനുപമയോട് ആരാധന. എന്നാല്‍ എത്ര വലിയ താരമായി മാറിയിട്ടും താന്‍ ഇപ്പോഴും സിംപിള്‍ ആണ് എന്നാണ് അനുപമ പറയുന്നത്. അതിനുള്ള തെളിവാണ് താരത്തിന്റെ ജന്മദിനം. ഒരു സിനിമാ താരത്തിന്റെ പിറന്നാള്‍ ദിനം എന്നാല്‍ ഇക്കാലത്ത് ഒരു ദിവസം മുഴുവന്‍ ആരാധകരും മറ്റും ചേര്‍ന്ന് സോഷ്യല്‍ മീഡിയ നിറയെ ആഘോഷമാക്കുന്ന ചടങ്ങാണ്. എന്നാല്‍ അതേദിവസം തനിക്ക് ലഭിച്ച ആശംസകള്‍ക്ക് നന്ദി അറിയിച്ച്, ഇതായിരുന്നു വീട്ടിലെ പിറന്നാള്‍ സദ്യ എന്ന് പറഞ്ഞ് നടി സ്റ്റീല്‍ പാത്രത്തിലെ സദ്യയുടെ ചിത്രം പോസ്റ്റ് ചെയ്താലോ?
അനുപമ പരമേശ്വരന്റെ ജന്മദിനം ലാളിത്യം നിറഞ്ഞതാണ് എന്ന് പറയാന്‍ ഇതില്‍ക്കൂടുതല്‍ വേറൊന്നും വേണ്ട. സദ്യ ഇങ്ങനെയെങ്കില്‍, മറ്റൊരു ഭക്ഷണവും ഇതുപോലെ സ്റ്റീല്‍ പാത്രത്തില്‍ ഒരുങ്ങിയ ദോശയാണ്. മലയാളം വിട്ട് അഭനയിക്കാന്‍ പോയെങ്കിലും, താന്‍ മനസുകൊണ്ട് തനി മലയാളിയെന്ന കാര്യം അനുപമ മറന്നിട്ടില്ല. ഇഷ്ടമുള്ള കാര്‍ഡ്സ് കളിയാണ് മറ്റൊരു പിറന്നാള്‍ ദിന വിശേഷം. അതും അനുപമ പോസ്റ്റ് ചെയ്ത കൂട്ടത്തിലുണ്ട്. കടപ്പുറത്ത്, സൂര്യാസ്തമയം സാക്ഷിയാക്കി കുടുംബക്കാര്‍ക്ക് ഒപ്പം നിറപുഞ്ചിരിയോടെയാണ് അനുപമ കേക്ക് മുറിച്ചത്. എന്തായാലും താരത്തിന്റെ ലാളിത്യം കണ്ടു കയ്യടിച്ചിരിക്കുകയാണ് ആരാധകര്‍.
View this post on Instagram