രാജ്യത്ത് ക്രൈസ്തവര്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ധിക്കുന്നു എന്ന് ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര
രാജ്യത്ത് ക്രൈസ്തവര്‍ക്കെതിരെ പലയിടത്തും അക്രമങ്ങള്‍ നടക്കുന്നുണ്ടെന്നു ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര. ഭരണഘടന നല്കുന്ന മത സ്വാതന്ത്രവും ജീവിക്കാനുള്ള അവകാശവും ഹനിക്കപ്പെടുകയാണ്. ആക്രമണങ്ങള്‍ക്കെതിരെ പരാതി നല്‍കിയിട്ടും കൃത്യമായ നടപടിയെടുക്കാത്ത സാഹചര്യം നിലവിലുണ്ടെന്നും ആര്‍ച്ച് ബിഷപ്പ് വിമര്‍ശിക്കുന്നു. ക്രൈസ്തവര്‍ക്ക് എതിരെ മാത്രമല്ല മറ്റു മത വിഭാഗങ്ങള്‍ക്ക് എതിരെയും ആക്രമണം നടക്കുന്നുണ്ട്. കഴിക്കുന്ന ഭക്ഷണത്തിന്റെയോ വസ്ത്രത്തിന്റെയോ പേരില്‍ ഒരാളെ പീഡിപ്പിക്കപ്പെടാന്‍ പാടില്ല. അത് വളരെ ഗുരുതരമായ കുറ്റകൃത്യമാണ് എന്നും ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര പറയുന്നു.