കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെയും അമ്മായി അമ്മയെയും കൊന്നു ഫ്രിഡ്ജില്‍ വെച്ച യുവതി അറസ്റ്റില്‍
കൊലപാതകം നടത്തിയ ശേഷം മൃതദേഹം ഫ്രിഡ്ജില്‍ സൂക്ഷിക്കുക എന്നത് രാജ്യത്ത് ഒരു സാധാരണ സംഭവമായി മാറിക്കഴിഞ്ഞു. അടുത്തിടെയായി ഒന്നിലേറേ കൊലപാതക കേസുകളില്‍ പ്രതികള്‍ മൃതദേഹം ഒളിപ്പിച്ചത് ഫ്രിഡ്ജില്‍ ആണെന്നു കണ്ടെത്തിയിരുന്നു. അതില്‍ അവസാനത്തെ വാര്‍ത്തയാണ് അസമില്‍ നിന്നും വരുന്നത്. ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനെയും കൊലപ്പെടുത്തിയ യുവതി, മൃതദേഹങ്ങള്‍ കഷണങ്ങളാക്കി മുറിച്ച് ഫ്രിഡ്ജില്‍ സൂക്ഷിച്ചു. അസമില്‍ ഗുവാഹത്തിക്ക് സമീപമാണ് സംഭവം. ബന്ദന കലിറ്റ (32) എന്ന യുവതിയാണ്, കാമുകന്റെ സഹായത്തോടെ നിഷ്ഠൂരമായ കൊലപാതകം നടത്തിയത്. ഇവരുടെ വിവാഹേതര ബന്ധമാണ്, ക്രൂരമായ കൊലപാതകത്തിലേക്കു നയിച്ചതെന്നു പൊലീസ് കണ്ടെത്തി. ഏഴു മാസം മുന്‍പു നടന്ന കൊലപാതകം ഇന്നാണ് പുറത്തറിഞ്ഞത്.
ബന്ദനയുടെ ഭര്‍ത്താവ് അമര്‍ജ്യോതി ഡേ, ഇയാളുടെ മാതാവ് ശങ്കരി ഡേ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരെ കാണാതായതുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണത്തിനിടെ ബന്ദന തന്നെയാണ് അന്വേഷണ സംഘത്തിനു മുന്നില്‍ കുറ്റസമ്മതം നടത്തിയത്. കൊലപാതകത്തിനും തെളിവു നശിപ്പിക്കാനും ബന്ദനയെ സഹായിച്ച അരൂപ് ദേക്ക (27), ധാന്‍തി ദേക്ക (32) എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 17നായിരുന്നു സംഭവം. മൂന്നു ദിവസത്തോളം ഫ്രിഡ്ജില്‍ സൂക്ഷിച്ച ശരീരഭാഗങ്ങള്‍, ബന്ദനയും കാമുകനും ചേര്‍ന്ന് 150 കിലോമീറ്ററോളം അകലെ, അയല്‍ സംസ്ഥാനമായ മേഘാലയയിലെ ചിറാപൂഞ്ചിയിലെത്തിച്ച് ഉപേക്ഷിച്ചതായും പൊലീസ് അറിയിച്ചു. ”മേഘാലയയിലെ ചിറാപൂഞ്ചിയിലാണ് ബന്ദനയും കാമുകനും ചേര്‍ന്ന് ശരീര ഭാഗങ്ങള്‍ ഉപേക്ഷിച്ചത്. വന്ദനയുമായി പൊലീസ് സംഘം അവിടെപ്പോയി തെളിവെടുപ്പ് നടത്തി. ഇരുവരെയും കൊലപ്പെടുത്തിയശേഷം ബന്ദനയാണു മൃതദേഹം കഷണങ്ങളാക്കി മുറിച്ചത്. പിന്നീട് ഇവ ഫ്രിഡ്ജിനുള്ളില്‍ സൂക്ഷിച്ചു.’ – പൊലീസ് ഓഫീസര്‍ പറഞ്ഞു.