ഓടുന്ന ട്രെയിനില്‍ കമിതാക്കളുടെ ഓപ്പണ്‍ സെക്‌സ് ; പരാതിയുമായി സഹയാത്രക്കാര്‍

പകല്‍വെളിച്ചത്തില്‍ ഓടുന്ന ട്രെയിനില്‍ തൊട്ടരികെ വേറെ യാത്രക്കാര്‍ ഉള്ളപ്പോള്‍ കമിതാക്കളുടെ ലൈംഗിക വേഴ്ച. വാലന്റൈന്‍സ് ദിനത്തിന്റെ സൂചകമായാണ് ഇവര്‍ പരസ്യപ്രകടനത്തില്‍ ഏര്‍പ്പെട്ടത്. ഓസ്‌ട്രേലിയയില്‍ നടന്ന സംഭവത്തില്‍ സിഡ്‌നിയില്‍ നിന്നുള്ള കമിതാക്കളാണ് ഈ രംഗത്തില്‍ പിടിക്കപ്പെട്ടത്. സിഡ്‌നിയുടെ പ്രാന്തപ്രദേശങ്ങളില്‍ ഓടുന്ന ട്രെയിനിലാണ് സംഭവം. സഹയാത്രക്കാര്‍ നിറഞ്ഞിരിക്കെ ഇത്തരമൊരു നീക്കം തീര്‍ത്തും അനുചിതമായിപ്പോയി എന്നാണ് പരാതി. യാതൊരുവിധ ഒളിയോ മറയോ ഇല്ലാതെ പരസ്യമായി ‘അശ്ളീല പ്രവര്‍ത്തിയില്‍’ കമിതാക്കള്‍ ഏര്‍പ്പെട്ടു എന്നാണ് മറ്റു യാത്രക്കാര്‍ക്ക് പറയാനുള്ളത്.

ശബ്ദം കേട്ടാണ് താന്‍ ശ്രദ്ധിച്ചതെന്ന് ഒരു യാത്രികന്‍ ന്യൂസ് കോര്‍പ് എന്ന മാധ്യമത്തോടായി പറഞ്ഞു. ഉടന്‍ തന്നെ അവിടെ നിന്നും സീറ്റ് മാറി ഇരുന്നു. മറ്റുപലരും ഇത്തരത്തില്‍ സീറ്റ് മാറി ഇരുന്നു എന്ന് ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യപ്പെടുകയുമുണ്ടായി. ലൗഡ്‌സ്പീക്കര്‍ വഴി ഒടുവില്‍ ഇവര്‍ക്ക് നിര്‍ദ്ദേശം പുറപ്പെടുവിക്കുകയും ചെയ്തു. ഈ പ്രവര്‍ത്തി അവസാനിപ്പിക്കണമെന്നും, എത്രയും വേഗം വസ്ത്രം ധരിക്കണമെന്നുമായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ തെല്ലും കൂസാതെ കൂടുതല്‍ ചൂടന്‍ രംഗങ്ങളാണ് അരങ്ങേറിയത് എന്ന് വാര്‍ത്താ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. പരിപാടിയും കഴിഞ്ഞു യാതൊരു കൂസലുമില്ലാതെ കമിതാക്കള്‍ സ്റ്റേഷന്‍ എത്തിയപ്പോള്‍ ഇറങ്ങി പോയ് എന്നും യാത്രക്കാര്‍ പറയുന്നു. ഇരുവരും ലഹരി ഉപയോഗിച്ചിരിക്കാം എന്നും സംശയം ഉണ്ട്.