150 കോടി മുടക്കിയ വീട്ടില്‍ താമസമായി ധനുഷ്
തമിഴ് സൂപ്പര്‍ സ്റ്റാര്‍ ധനുഷിന്റെ പുതിയ വീടിന്റെ ഗ്രഹപ്രവേശനം നടന്നു. ചെന്നൈ പൊയസ് ഗാര്‍ഡനിലാണ് ധനുഷിന്റെ പുതിയ വീട്. മാതാപിതാക്കള്‍ക്കൊപ്പം ഈ വീട്ടിലായിരിക്കും ഇനി ധനുഷ് താമസിക്കുക. 150 കോടി രൂപ വിലമതിക്കുന്ന വീടാണ് എന്നാണ് റിപ്പോര്‍ട്ട്. വീടിന്റെ ഗൃഹപ്രവേശ മഹാ ശിവരാത്രിയായ ഇന്നലെയാണ് നടത്തിയത്. 2021ല്‍ തുടങ്ങിയ വീടിന്റെ നിര്‍മാണം കഴിഞ്ഞ മാസമാണ് പൂര്‍ത്തിയായത്. ധനുഷിന്റെ ‘തിരുടാ തിരുടീ’, ‘സീഡന്‍’ തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്ത സുബ്രഹ്മണ്യം ശിവയാണ് പുതിയ വാര്‍ത്തകള്‍ പങ്കുവെച്ചത്.
ഒരു അമ്പലം പോലെയാണ് ധനുഷിന്റെ വീട് തനിക്ക് അനുഭവപ്പെടുന്നത് എന്നാണ് ശിവ സുബ്രഹ്മണ്യം പറഞ്ഞത്. പുതിയ വീട്ടില്‍ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമായി വിരുന്നും ധനുഷ് ഒരുക്കിയിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. ഭാര്യയുമായി അകന്നു ജീവിക്കുന്ന താരം ഇടയ്ക്ക് വിവാഹ മോചനത്തിന്റെ വക്കില്‍ എത്തിയിരുന്നു. എന്നാല്‍ കുട്ടികള്‍ക്ക് വേണ്ടി ഒരുമിച്ചു പോകാനാണ് തീരുമാനം എന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ മൂത്തമകള്‍ ഐശ്വര്യയാണ് ധനുഷിന്റെ ഭാര്യ.വീടിന്റെ കല്ലിടല്‍ ചടങ്ങ് നടക്കുന്ന സമയം ഇരുവരും ഒരുമിച്ചുണ്ടായിരുന്നു.