കര്‍ണ്ണാടകയില്‍ ഐഎഎസ് ഐപിഎസ് വനിതാ ഉദ്യോഗസ്ഥര്‍ തമ്മില്‍ ഉടക്ക് ; സ്വകാര്യചിത്രങ്ങള്‍ പുറത്തുവിട്ട് വെല്ലുവിളി തുടരുന്നു
സ്ത്രീകള്‍ക്ക് അവരുടേതായ ഒരു പാത എപ്പോഴും കാണും. എത്രയൊക്കെ വലിയ സ്ഥാനങ്ങളില്‍ ഇരുന്നാലും ആ പാതയിലൂടെ അവര്‍ സഞ്ചരിക്കുകയും ചെയ്യും. അതിന്നു നല്ല വഴി ആണേലും മോശം വഴി ആണേലും. ഇതിപ്പോള്‍ പറയാന്‍ കാരണം നമ്മുടെ അയല്‍ സംസ്ഥാനമായ കര്‍ണ്ണാടകയില്‍ കുറച്ചു ദിവസമായി രണ്ടു സ്ത്രീകള്‍ തമ്മില്‍ നല്ല അടി നടക്കുകയാണ്. അതിനിപ്പോ എന്താണ് എന്ന് ചോദിച്ചാല്‍.ഇരുവരും സാധാരണ സ്ത്രീകള്‍ അല്ല ഒരാള്‍ ഐഎഎസ് മറ്റൊരാള്‍ ഐപിഎസ്. ഐഎഎസ് ഓഫീസര്‍ രോഹിണി സിന്ദൂരിയും ഐപിഎസ് ഓഫീസര്‍ ഡി രൂപയും തമ്മിലാണ് പോര്.
ദേവസ്വം കമ്മിഷണറും ഐഎഎസ് ഉദ്യോഗസ്ഥയുമായ രോഹിണി സിന്ധൂരിയുടെ സ്വകാര്യചിത്രങ്ങള്‍ ഐപിഎസ് ഓഫിസറും കര്‍ണാടക കരകൗശല വികസന കോര്പറേഷന് എംഡിയുമായ ഡി.രൂപ ഫെയ്സ്ബുക്കിലൂടെയാണ് പുറത്തുവിട്ടത്. രോഹിണി പുരുഷ ഐഎഎസ് ഓഫിസര്‍മാര്‍ക്ക് അയച്ച ചിത്രങ്ങളാണെന്നാണ് രൂപയുടെ അവകാശവാദം. തന്റെ വാട്സാപ് സ്റ്റാറ്റസില്‍ നിന്നും മറ്റും ശേഖരിച്ച ചിത്രങ്ങളാണു വ്യക്തിഹത്യ ചെയ്യാന്‍ രൂപ പോസ്റ്റ് ചെയ്തതെന്നും നിയമനടപടി സ്വീകരിക്കുമെന്നും രോഹിണി പറഞ്ഞു.
കൊവിഡ് കാലത്ത് ചാമരാജ്പേട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ഓക്സിജന്‍ കിട്ടാതെ 24 പേര് മരിക്കാനിടയായ സംഭവത്തില്‍, മൈസൂരു കളക്ടറെന്ന നിലയില്‍ ഓക്സിജന്‍ സിലിണ്ടറുകള്‍ എത്തിക്കുന്നതില്‍ രോഹിണി കൃത്യവിലോപം കാട്ടിയെന്നും രൂപ ആരോപിക്കുന്നു. മുന്‍പ് വി കെ ശശികലയ്ക്ക് പരപ്പന അഗ്രഹാര ജയിലില്‍ വിഐപി പരിഗണന ലഭിക്കുന്നുവെന്ന് അന്വേഷണ റിപ്പോര്‍ട്ട് നല്കി വാര്‍ത്തകളില്‍ ഇടം നേടിയ ആളാണ് ഡി രൂപ. തനിക്കെതിരെയുള്ള ആരോപണങ്ങളില്‍ നിയമ നടപടി സ്വീകരിക്കുമെന്നും രോഹിണി സിന്ദൂരി വ്യക്തമാക്കി. അതേസമയം ഇരുവരുടെയും അടി നിര്‍ത്താന്‍ പലരും ശ്രമിക്കുന്നുണ്ട് എങ്കിലും രണ്ടു വശത്തും സ്ത്രീകള്‍ ആയത് കൊണ്ട് ആരും തോറ്റു കൊടുക്കാന്‍ തയ്യാറാകുന്നില്ല.