കോഴിക്കോട് നഴ്‌സിങ് വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത വിദ്യര്‍ത്ഥികള്‍ ഒളിവില്‍

കോഴിക്കോട് : മൂന്നാം വര്‍ഷ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ സുഹൃത്തുക്കള്‍ ബലാല്‍സംഗം ചെയ്തു. സ്‌കൂളില്‍ സഹപാഠികളായിരുന്ന രണ്ടു ആണ്‍ കുട്ടികള്‍ ഹോസ്റ്റലില്‍ വിളിച്ചു വരുത്തി എറണാകുളം സ്വദേശിയായ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ ഇരുവര്‍ക്കെതിരെയും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതികളുടെ പേരുവിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. ഇരുവരും ഒളിവിലാണ്. നേരത്തെ, സ്‌കൂളില്‍ സഹപാഠികളായിരുന്ന ആണ്‍കുട്ടികള്‍ വീണ്ടും കുട്ടിയുമായി സൗഹൃദം സ്ഥാപിച്ചു. കഴിഞ്ഞ ദിവസം ആണ്‍കുട്ടികള്‍ താമസിച്ചിരുന്ന ഹോസ്റ്റലിലേക്ക് പെണ്‍കുട്ടിയെ വിളിച്ചു വരുത്തുകയായിരുന്നു. തുടര്‍ന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു. പെണ്‍കുട്ടി അപകട നില തരണം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. കേസില്‍ കസബ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.