ഐഫോണിന് നല്‍കാന്‍ പണമില്ല ; ഫോണ്‍ കൊണ്ട് വന്ന ഡെലിവറി ബോയിയെ കൊന്ന് മൃതദേഹം നാല് ദിവസം ഒളിപ്പിച്ചു
കര്‍ണാടകയിലെ ഹാസന്‍ ജില്ലയില്‍ ആണ് ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്.ഇരുപത് വയസുകാരന്‍ ആണ് ഐഫോണ്‍ സ്വന്തമാക്കാന്‍ വിതരണം ചെയ്യാനെത്തിയ ഇ-കാര്‍ട്ട് ഡെലിവറി ബോയിയെ കൊലപ്പെടുത്തിയത്. കൊലപാതാകത്തിനു ശേഷം നാല് ദിവസത്തോളം മൃതദേഹം വീട്ടില്‍ സൂക്ഷിക്കുകയും തുടര്‍ന്ന് റെയില്‍വേ സ്റ്റേഷന് സമീപം കത്തിക്കുകയും ചെയ്തു. ഹേമന്ത് ദത്ത് എന്നയാളാണ് ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത ഐഫോണിന് നല്‍കാന്‍ പണമില്ലാത്തതിനാല്‍ ഡെലിവറി ബോയിയെ വീട്ടിനുള്ളില്‍ വെച്ച് കൊലപ്പെടുത്തിയത്. ഫെബ്രുവരി 11 ന് അഞ്ചക്കോപ്പല്‍ റെയില്‍വേ സ്റ്റേഷനു സമീപം കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
ഇ-കാര്‍ട്ട് എക്സ്പ്രസില്‍ ജോലി ചെയ്തിരുന്ന ഹേമന്ത് നായിക് (23) ആണ് മരണപ്പെട്ടത്. ഫെബ്രുവരി ഏഴിന് ലക്ഷ്മിപുര ലേഔട്ടിന് സമീപം ഹേമന്ദ് ദത്ത് ബുക്ക് ചെയ്ത സെക്കന്‍ഡ് ഹാന്‍ഡ് ഐഫോണ്‍ എത്തിക്കാന്‍ ഹേമന്ത് നായിക് പോയതായി അന്വേഷണത്തില്‍ കണ്ടെത്തിയതായി ‘ദി ഹിന്ദു’ റിപ്പോര്‍ട് ചെയ്തു. ഓര്‍ഡര്‍ ചെയ്ത 46,000 രൂപ ആവശ്യപ്പെട്ടപ്പോള്‍ ഡെലിവറി ബോയിയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം നാല് ദിവസം വീട്ടില്‍ സൂക്ഷിച്ചു. പിന്നീട് മൃതദേഹം പൊതിഞ്ഞ് ബൈക്കില്‍ കയറ്റി റെയില്‍വേ സ്റ്റേഷനു സമീപം കത്തിച്ചു. പ്രതി ബൈക്കില്‍ മൃതദേഹം കൊണ്ടുപോകുന്നത് സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് യുവാവിനെ പിടികൂടി.