മഞ്ജു വാര്യര്‍ വീണ്ടും കോടതിയിലെത്തി

നടി മഞ്ജു വാര്യര്‍ ഇന്ന് കോടതിയില്‍ ഹാജരായി. എറണാകുളം പ്രിന്‍സിപ്പല്‍ സെക്ഷന്‍സ് കോടതിയില്‍ രാവിലെ പതിനൊന്ന് മണിയോടെയാണ് മഞ്ജു വാര്യര്‍ ഹാജരായത്. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ ശബ്ദ രേഖകള്‍ മഞ്ജു വാര്യരെ കേള്‍പ്പിക്കും. ദിലീപിന്റെ സഹോദരന്‍ അനൂപ് ഉള്‍പ്പെടെ ഉള്ളവരുടെ ശബ്ദങ്ങള്‍ മഞ്ജു തിരിച്ചറിയുമോ എന്നാണ് പരിശോധിക്കുന്നത്. അതേസമയം മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കുന്നത് തടയാന്‍ ദിലീപ് അപേക്ഷ നല്‍കിയിരുന്നു.

മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കാന്‍ പ്രോസിക്യൂഷന്‍ നിരത്തിയ കാരണങ്ങള്‍ വ്യാജമാണെന്നാണ് ദിലീപ് സുപ്രിം കോടതിയെ അറിയിച്ചത്. വോയിസ് ക്ലിപ്പുകളെ സംബന്ധിച്ച ഫോറന്‍സിക് റിപ്പോര്‍ട്ട് വിചാരണക്കോടതിയുടെ പരിഗണനയില്‍ ആണ്. ഈ ഘട്ടത്തില്‍ തന്നോട് വിരോധമുള്ള മഞ്ജു വാര്യരെ ഉപയോഗിച്ച് തെറ്റായ രീതിയില്‍ അസത്യം പ്രസ്താവിപ്പിക്കുകയാണ് ലക്ഷ്യമെന്നും ദിലീപ് കോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍ ദിലീപിന് തിരിച്ചടിയായി മഞ്ജുവിനെ വീണ്ടും വിസ്തരിക്കാന്‍ സുപ്രിംകോടതി പ്രോസിക്യൂഷന് അനുമതി നല്‍കുകയായിരുന്നു.