സെക്‌സ് ചെയ്യുന്നത് കുട്ടികള്‍ ഉണ്ടാകുവാന്‍ മാത്രം ; നഗ്നതയെ ഭയം ; അപൂര്‍വ്വ ആചാരങ്ങള് ഇപ്പോഴുമുള്ള ഒരു ദ്വീപ്
ലോകത്തെ മനോഹരമായ രാജ്യങ്ങളിലൊന്നായ അയര്‍ലന്‍ഡില്‍ ആണ് ഇപ്പോഴും ലൈംഗിക കാര്യങ്ങളില്‍ പ്രത്യേക ആചാരങ്ങള്‍ തുടര്‍ന്ന് പോകുന്ന ഒരു സമൂഹം ജീവിച്ചിരിക്കുന്നത്. അവിടെയുള്ള ഇനിസ് ബീഗ് ദ്വീപിലാണ് വിചിത്രമായ പല ആചാരങ്ങളും ഉള്ളത്. ഇവിടുത്തെ തലമുതിര്‍ന്ന നിവാസികള്‍ യുവ ജനതയെ ശാരീരിക ബന്ധത്തെ കുറിച്ചുള്ള ചില പ്രത്യേക തരം പാഠങ്ങള്‍ പഠിപ്പിച്ചുകൊടുക്കാറുണ്ട്. വിചിത്രമായ ലൈംഗികതയ്ക്ക് പേരുകേട്ടവരാണ് ഇവര്‍. ഈ ദ്വീപിലെ ആളുകള്‍ ഒരു കുട്ടി വേണമെന്ന് ആഗ്രഹിക്കുമ്പോള്‍ മാത്രമേ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയുള്ളൂ. ആളുകള്‍ക്ക് ലൈംഗികതയെയും നഗ്‌നതയെയും കുറിച്ച് നിഷേധാത്മക ധാരണയുണ്ട്. ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോള്‍ പോലും അവര്‍ പൂര്‍ണ നഗ്‌നരാകുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുന്നു.
വസ്ത്രങ്ങള്‍ ഭാഗികമായി നീക്കം ചെയ്താണ് അവര്‍ അത് ചെയ്യുന്നത്. വിവാഹത്തിന് മുമ്പ് ശാരീരിക ബന്ധത്തിലേര്‍പ്പെടുന്നതും ഇവിടെ കര്‍ശനമായി നിരോധിച്ചിരിക്കുന്നു. ചെറുപ്പം മുതലേ ലിംഗഭേദമനുസരിച്ച് കുട്ടികളെ തരംതിരിക്കുകയും പരിശീലനം നല്‍കുകയും ചെയ്യുന്നു. സ്വവര്‍ഗരതിയും ഇവിടെ നിഷിദ്ധമാണ്. വിവാഹിതരായ ദമ്പതികള്‍ തമ്മിലുള്ള ശാരീരിക ബന്ധങ്ങള്‍ക്കും തടസ്സങ്ങളുണ്ട്. ലൈംഗിക ബന്ധത്തില്‍ പുരുഷന്‍ എപ്പോഴും ചുമതല ഏറ്റെടുക്കുന്നു. സ്ത്രീ നിഷ്‌ക്രിയയായി തുടരുന്നു. ആവര്‍ത്തിച്ചുള്ള ലൈംഗികബന്ധം ആരോഗ്യത്തിന് ഹാനികരമാണെന്ന് ഇവിടുത്തെ പുരുഷന്മാരും വിശ്വസിക്കുന്നു. ആര്‍ത്തവത്തെ വേദനാജനകമായ ഒരു അനുഭവമായാണ് സ്ത്രീകള്‍ കരുതുന്നത്.
ലൈംഗിക ചേഷ്ടകളായി കണക്കാക്കാവുന്ന എന്തും – എതിര്‍ലിംഗക്കാര്‍ ഒരുമിച്ച് കളിക്കുകയും കൂട്ടുകൂടുകയും ചെയ്യുക, സ്വയംഭോഗം ചെയ്യുക, ശരീരങ്ങള്‍ പരസ്പരം പര്യവേക്ഷണം ചെയ്യുക പോലുള്ളവ – ലൈംഗിക പ്രവര്‍ത്തികളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതും ശിക്ഷാര്‍ഹമാണ്. ആണ്‍കുട്ടികള്‍ മൃഗങ്ങളില്‍ നിന്നോ ചിലപ്പോള്‍ നാട്ടിലെ മുതിര്‍ന്ന പുരുഷന്മാരില്‍ നിന്നോ ആകും ശാരീരിക ബന്ധത്തെക്കുറിച്ച് അറിയുക. പെണ്‍കുട്ടികള്‍ക്ക് ഈ വിഷയം അവരെ പഠിപ്പിക്കാന്‍ ആരുമുണ്ടായിരുന്നില്ല. ലൈംഗികതയെ ചുറ്റിപ്പറ്റിയുള്ള അപകീര്‍ത്തികള്‍ ഉണ്ടായിരുന്നിട്ടും, ദ്വീപില്‍ കുട്ടികളില്ലാത്ത ഒരു കുടുംബവും ഇല്ല എന്നതും രസകരം. കൃഷി, മൃഗസംരക്ഷണം, കടല്‍ മത്സ്യബന്ധനം എന്നിവയാണ് ഇവരുടെ പ്രധാന ഉപജീവനമാര്‍ഗം. അമേരിക്കന്‍ ശാസ്ത്രജ്ഞനായ ജോണ്‍ കോവന്‍ മെസഞ്ചര്‍ ഈ ദ്വീപിലെ ആളുകളുടെ ലൈംഗിക വിശ്വാസങ്ങളെക്കുറിച്ച് എഴുതിയ പുസ്തകത്തിലാണ് ഇക്കാര്യങ്ങള്‍ ഉള്ളത്.