വിവാഹമോചിതയായി ദുല്‍ക്കറിന്റ ആദ്യ നായിക ഗൗതമി നായര്‍
ദുല്‍ക്കര്‍ സല്‍മാന്‍ നായകനായി അരങ്ങേറ്റം കുറിച്ച ചിത്രമാണ് സെക്കന്റ് ഷോ. അതെ ചിത്രത്തിലൂടെ നായികയായി സിനിമാ ലോകത്തില്‍ എത്തിയ താരമാണ് ഗൗതമി നായര്‍. സെക്കന്റ് ഷോക്ക് ശേഷവും ഒരുപിടി ചിത്രങ്ങളില്‍ നായികാ വേഷത്തില്‍ ഗൗതമിയെ കാണാനായി.അതില്‍ ഡയമണ്ട് നെക്ക്‌ലെസ് എന്ന സിനിമയിലെ കഥാപാത്രമാണ് ഏറെ ശ്രദ്ധ നേടിയത്. വലിച്ചു വാരി സിനിമകള്‍ ചെയ്യാതെ സെലക്ട്ടീവ് ആയിരുന്നു ഗൗതമി. അതിനിടയ്ക്കാണ് താരം വിവാഹിതയാകാന്‍ തീരുമാനിച്ചത്. സെക്കന്റ് ഷോയുടെയും കുറുപ്പിന്റെയും സംവിധായകനായ ശ്രീനാഥ് രാജേന്ദ്രനെയാണ് ഗൗതമി വിവാഹം ചെയ്തത്. വളരെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്.
എന്നാല്‍ ഇരുവരും കുറച്ച് നാള്‍ മുമ്പ് വിവാഹമോചിതരായി. പക്ഷെ അക്കാര്യം താരങ്ങള്‍ ഇതുവരേയും പരസ്യപ്പെടുത്തിയിരുന്നില്ല. ഇപ്പോഴിതാ ആദ്യമായി ശ്രീനാഥുമായുള്ള വിവാഹ? ജീവിതം അവസാനിപ്പിച്ചതിനെ കുറിച്ചും അതിന് ശേഷമുള്ള ജീവിതത്തെ കുറിച്ചും ?ഗൗതമി തുറന്ന് പറഞ്ഞിരിക്കുകയാണ്. പ്രമുഖ അവതാരക ധന്യ വര്‍മയുടെ ചാറ്റ് ഷോയില്‍ അതിഥിയായി എത്തിയപ്പോഴാണ് തന്റെ ജീവിതത്തെ കുറിച്ച് ?ഗൗതമി മനസ്സുതുറന്നത്. തങ്ങളുടെ ഐഡിയോളജികള്‍ തമ്മില്‍ ഒത്തുപോകാതെയായതോടെയാണ് പിരിഞ്ഞതെന്നാണ് ?ഗൗതമി പറയുന്നത്. ‘ഞാന്‍ എന്നൊരാള്‍ ഇവിടെയുണ്ടെന്നത് നമ്മള്‍ തന്നെ വേണം ആളുകളെ അറിയിക്കാന്‍’ – ഗൗതമി പറഞ്ഞു.
‘പേഴ്‌സണല്‍ ലൈഫില്‍ കുറെ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഞാനും ശ്രീനാഥും വേര്‍പിരിഞ്ഞുവെന്നത് പലര്‍ക്കും അറിയില്ല. അത് പുറത്ത് പറഞ്ഞ് പിന്നെ ഒരു വാര്‍ത്തയായി വരുന്നതിനോട് എനിക്ക് താല്‍പര്യമില്ലായിരുന്നു. സത്യാവസ്ഥ അറിയാതെ ആളുകള്‍ പലതും പറഞ്ഞ് നടക്കും.’ ഡിവോഴ്‌സായി എങ്കിലും ശ്രീനാഥിനെ കുറിച്ച് ആളുകള്‍ ചോ?ദിക്കുമ്പോള്‍ ഞാന്‍ മറുപടി പറയാറുണ്ട്. പിരിഞ്ഞുവെങ്കിലും ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. മെസേജും കോളുമെല്ലാം ചെയ്യാറുണ്ട്. സിനിമയില്‍ കാണുന്നത് പോലെ ഡ്രാമയൊന്നും ഇല്ലായിരുന്നു. മ്യൂച്ചലായി എടുത്ത തീരുമാനമായിരുന്നു. അങ്ങനെയാണ് പിരിഞ്ഞത്.’താരം പറയുന്നു.ഇപ്പോള്‍ ഞങ്ങള്‍ രണ്ടുപേരും ഹാപ്പിയാണ്. അടിയോ തര്‍ക്കമോ ഒന്നും ഉണ്ടായിരുന്നില്ല. ഇതിനെല്ലാം ശേഷം ഞാന്‍ ഒരു തെറാപ്പി അറ്റന്‍ഡ് ചെയ്തിരുന്നു. മൂന്ന് വര്‍ഷത്തെ ദാമ്പത്യ ജീവിതമായിരുന്നു. 2017ലായിരുന്നു വിവാഹം. 2012 മുതല്‍ ഞങ്ങള്‍ പരിചയക്കാരായിരുന്നു. ശേഷം ഡേറ്റിങ്ങിലായിരുന്നു.’
ഒരു സമയം കഴിഞ്ഞപ്പോള്‍ ഞങ്ങളുടെ ഐഡിയോളജികള്‍ തമ്മില്‍ ചേരാതെയായി. ഒരുമിച്ച് പോകാന്‍ ഒരുപാട് ശ്രമിച്ചു. പക്ഷെ സാധിക്കുന്നില്ലായിരുന്നു. അല്ലെങ്കില്‍ ആരെങ്കിലും ഒരാള്‍ കോംപ്രമൈസ് ചെയ്യേണ്ടി വരും ജീവിതത്തില്‍ ബാലന്‍സ് വരാന്‍.’സന്തോഷമില്ലാത്ത ജീവിതം വേണ്ടെന്ന് കരുതി തന്നെയാണ് എന്നാല്‍ പിരിയാമെന്ന് ഞങ്ങള്‍ തീരുമാനിച്ചത്. ഇപ്പോള്‍ എനിക്ക് എന്താണ് വേണ്ടത് എന്നതില്‍ ധാരണയുണ്ട്. 23 മുതല്‍ 26 വയസ് വരെയുള്ള പ്രായത്തില്‍ നമുക്ക് വേണ്ടത് എന്താണെന്ന് നമുക്ക് തിരിച്ചറിയാന്‍ കഴിയില്ല. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളില്‍ 27 വയസിന് ശേഷമെ തീരുമാനം എടുക്കാന്‍ പാടുള്ളു’ ഗൗതമി നായര്‍ പറഞ്ഞു.
നിലവില്‍ ‘ജൂഡ് ആന്റണിയുടെ 2018ല്‍ ആണ് ഗൗതമി അഭിനയിക്കുന്നത്. വളരെ ചെറിയ കഥാപാത്രമാണ് സിനിമയില്‍ എന്ന് താരം പറയുന്നു. ഓം ശാന്തി ഓശാനയില്‍ നിക്കി ?ഗല്‍റാണിയുടെ കഥാപാത്രം അവതരിപ്പിക്കാന്‍ ജൂഡ് എന്നെ വിളിച്ചിരുന്നു. അന്ന് പക്ഷെ എനിക്ക് പോകാന്‍ സാധിച്ചില്ല. അതുകൊണ്ടാണ് ജൂഡ് വീണ്ടും വിളിച്ചപ്പോള്‍ ഞാന്‍ 2018ല്‍ അഭിനയിക്കാമെന്ന് സമ്മതിച്ചത് എന്നും താരം പറയുന്നു. സിനിമയില്‍ വീണ്ടും സജീവമാകാനാണ് ഗൗതമിയുടെ തീരുമാനം.
View this post on Instagram