ഡ്രഗ് മാഫിയയുടെ പിടിയില്‍ നിന്നും മകളെ രക്ഷിക്കാന്‍ നോക്കുന്ന അമ്മക്ക് വധഭീഷണി ; സംഭവം കോഴിക്കോട്
ഡ്രഗ് മാഫിയയുടെ പിടിയിലാണ് കേരളത്തിലെ നല്ലൊരു ശതമാനം യുവാക്കള്‍. 12 വയസുള്ള സ്‌കൂള്‍ കുട്ടികള്‍ വരെ ഇവരുടെ സംഘത്തില്‍ ഉണ്ട്. അതില്‍ തന്നെ നല്ലൊരു ശതമാനം പെണ്‍കുട്ടികള്‍ ആണ്. ലഹരിക്ക് അടിമപ്പെടുന്ന പെണ്‍കുട്ടികളെ സെക് റാക്കറ്റിലെ അംഗങ്ങള്‍ ആക്കി വില്പനയ്ക്ക് വെക്കുന്ന സംഘവും കേരളത്തില്‍ എല്ലാ ജില്ലകളിലും ഉണ്ട്. രാഷ്ട്രീയക്കാരുടെ മൗനാനുവാദം ഇവര്‍ക്ക് ഉണ്ട് എന്നതും പരസ്യമായ രഹസ്യം. പോലീസ് നിഷ്‌ക്രിയമായ വേളയില്‍ സ്വന്തം കുഞ്ഞുങ്ങളെ കാത്തു സൂക്ഷിക്കേണ്ട കടമ മാതാപിതാക്കള്‍ക്ക് മാത്രമായി ഒതുങ്ങി എന്നതും ഭീകരമായ സത്യം. അത്തരത്തില്‍ ഡ്രഗ് മാഫിയയുടെ പിടിയില്‍ നിന്നും മകളെ രക്ഷിക്കാന്‍ നോക്കുന്ന അമ്മക്ക് വധഭീഷണി. കോഴിക്കോട് ആണ് സംഭവം.
ഒമ്പതാം ക്ലാസുകാരിയെ ലഹരി മരുന്ന് കാരിയറായി ഉപയോഗിച്ച സംഘത്തില്‍ നിന്നും ഭീഷണി തുടരുകയാണെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത് പെണ്‍കുട്ടിയുടെ അമ്മ തന്നെയാണ്. മകളെ നിയന്ത്രിക്കാന്‍ തുടങ്ങിയതു മുതല്‍ തന്നേയും മകനേയും കൊല്ലുമെന്നാണ് ഭീഷണി എന്നും ‘അമ്മ പറയുന്നു. നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു. ലഹരിമരുന്ന് മാഫിയയുടെ വലയില്‍ അകപ്പെട്ട പെണ്‍കുട്ടി നിലവില്‍ ചികിത്സയിലാണ്. ചികിത്സ കഴിഞ്ഞ് മകള്‍ തിരിച്ചു വന്നാല്‍ വീണ്ടും മയക്കുമരുന്ന് നല്‍കാന്‍ സംഘം ശ്രമിക്കുമോ എന്ന ഭയമുണ്ട്. മകളുടെ കൂടെ തങ്ങള്‍ നടക്കുമ്പോള്‍ കൊന്നുകളയട്ടേ എന്ന് പോലും കുട്ടിയോട് സംഘം ചോദിച്ചിരുന്നു. ഇപ്പോഴും ഭീഷണി തുടരുകയാണ്.
ഇതൊരു വലിയ ശൃംഖലയാണെന്നും പിന്നാലെ പോകരുതെന്നുമാണ് പലരും പറയുന്നത്. പേടിയുണ്ടെങ്കിലും നിയമനടപടിയുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നും പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു. ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയത്തിലായ ലഹരിമാഫിയ സംഘം മയക്കുമരുന്നു കാരിയറായി ഉപയോഗിച്ചെന്ന് ഓന്‍പതാം ക്ലാസുകാരിയുടെ വെളിപ്പെടുത്തലിലൂടെയാണ് മയക്കുമരുന്ന് സംഘത്തെ കുറിച്ച് പുറത്തറിഞ്ഞത്. ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ടവരാണ് മയക്കുമരുന്ന് ഉപയോഗിക്കാന്‍ തന്നതെന്നും കാരിയറായി ഉപയോഗിച്ചെന്നുമായിരുന്നു ഒന്‍പതാം ക്ലാസുകാരിയുടെ വെളിപ്പെടുത്തി.
കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ 10 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. കുട്ടിയുടെ മൊഴിയില്‍ നിന്ന് ആളുകളെ തിരിച്ചറിഞ്ഞുവെന്ന് പൊലീസ് അറിയിച്ചു. 25 പേര്‍ അടങ്ങുന്ന ഇന്‍സ്റ്റാഗ്രാം ഗ്രൂപ്പ് വഴിയാണ് ലഹരി കൈമാറ്റമെന്നും പൊലീസ് കണ്ടെത്തി. വിവിധ കേന്ദ്രങ്ങളില്‍ സ്‌കൂള്‍ ബാഗുകളില്‍ താന്‍ ലഹരി എത്തിച്ചെന്നും ശരീരത്തില്‍ പ്രത്യേക രീതിയിലുളള ചിത്രങ്ങള്‍ വരച്ചായിരുന്നു ലഹരി കടത്തുന്നതെന്നും 13കാരി വെളിപ്പെടുത്തിയിരുന്നു.