അശ്‌ളീല വീഡിയോ അഡിക്റ്റ് ആയ യുവാവ് ഭാര്യയെ തീ കൊളുത്തി കൊന്നു
അശ്ലീല വീഡിയോ അഡിക്റ്റ് ആയ ഭര്‍ത്താവിനെ എതിര്‍ത്ത യുവതിയെ ഭര്‍ത്താവ് തീകൊളുത്തി കൊന്നു. ഗുജറാത്തിലെ സൂറത്തില്‍ തിങ്കളാഴ്ചയാണ് സംഭവം. ഞായറാഴ്ച രാത്രിയാണ് അശ്ലീല വീഡിയോ കാണുന്നത് ഭാര്യയായ കാജല്‍ എതിര്‍ത്തത്. ഇതേക്കുറിച്ചുള്ള തര്‍ക്കം തിങ്കളാഴ്ചയും തുടരുകയായിരുന്നു. ഇതിനിടെ ഭര്‍ത്താവ് കിഷോര്‍ പട്ടേല്‍ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ആശുപത്രിയില്‍ വച്ചാണ് യുവതി മരണത്തിന് കീഴടങ്ങിയത്.
ഭര്‍ത്താവിനെ കോടതി റിമാന്‍ഡ് ചെയ്തു. ഞായറാഴ്ച രാത്രി അശ്ലീല വീഡിയോ കാണുന്നത് നിര്‍ത്താന്‍ ഭര്‍ത്താവിനോട് ആവശ്യപ്പെട്ടുവെന്ന് കാജളിന്റെ മരണ മൊഴിയില്‍ പറയുന്നുണ്ട്. ഇതാണ് വഴക്കിന് കാരണമായത്. രാത്രി മുഴുവന്‍ നീണ്ട വഴക്ക് തിങ്കളാഴ്ച രാവിലെയും തുടര്‍ന്നു. ഇതോടെ ഭര്‍ത്താവായ കിഷോര്‍ തന്നെ ഉപദ്രവിക്കാന്‍ തുടങ്ങിയെന്നാണ് കാജളിന്റെ മൊഴി. ആദ്യം പൊലീസ് കൊലപാതക ശ്രമത്തിനുള്ള വകുപ്പുകളാണ് ചുമത്തിയിരുന്നത്. കിഷോര്‍ പതിവായി ഇത്തരത്തിലുള്ള വീഡിയോകള്‍ കാണുമായിരുന്നു. ഇത് കാജലിന് ഇഷ്ടമില്ലായിരുന്നു. ഇതാണ് വഴക്കിനു കാരണമായത്.
40 ശതമാനം പൊള്ളലേറ്റ നിലയിലാണ് കാജളിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. യുവതിയെ രക്ഷിക്കാനുള്ള തീവ്ര ശ്രമത്തിലായിരുന്നു ഡോക്ടര്‍മാര്‍. എന്നാല്‍, ശ്വാസകോശത്തിലെ അണുബാധ മൂലം ആരോഗ്യ നില മോശമാവുകയായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. മുംബൈയിലെ ഒരു ഡയമണ്ട് യൂണിറ്റില്‍ ജോലി ചെയ്യുമ്പോഴാണ് കിഷോറും കാജളും കണ്ടുമുട്ടുന്നത്. ആദ്യം ഇരുവരും സുഹൃത്തുക്കളായിരുന്നു. ഏകദേശം ഒരു വര്‍ഷം മുമ്പാണ് വിവാഹിതരാകാനുള്ള ആഗ്രഹം ഇവര്‍ മാതാപിതാക്കളെ അറിയിച്ചത്. കാജളിന്റെ വിവാഹം മുമ്പ് കഴിഞ്ഞിരുന്നെങ്കിലും അഞ്ച് വര്‍ഷം മുമ്പ് ഭര്‍ത്താവ് മരണപ്പെട്ടു. ഇരുവരും അടുത്തിടയായി വഴക്ക് പതിവായിരുന്നുവെന്നും പൊലീസ് പറഞ്ഞു.