പുരുഷന്മാര്‍ അടിവസ്ത്രം വാങ്ങുന്നത് നിര്‍ത്തുന്നോ…? ഇന്ത്യയില്‍ പുരുഷന്മാരുടെ അടിവസ്ത്ര വില്‍പന കുത്തനെ ഇടിയുന്നു എന്ന് റിപ്പോര്‍ട്ട്
രാജ്യത്ത് ഉള്ള അടിവസ്ത്ര കമ്പനികളുടെ വരുമാനത്തില്‍ വന്‍ ഇടിവ്. ഇന്ത്യയില്‍ പുരുഷന്മാരുടെ അടിവസ്ത്ര വില്‍പന കുത്തനെ ഇടിയുന്നു എന്ന് റിപ്പോര്‍ട്ട്. പ്രമുഖ അടിവസ്ത്ര ബ്രാന്‍ഡുകളായ രൂപ അണ്‍ഡിഫൈന്‍ഡ്, പേജ് ഇന്‍ഡസ്ട്രീസ് എന്നിവയുടെ വില്‍പനാ നിരക്കെല്ലാം വന്‍ തോതില്‍ കുറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ഒരു വര്‍ഷമായി അടിവസ്ത്ര കമ്പനികളെല്ലാം ഓഹരി വിപണിയില്‍ മോശം പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. വരാനിരിക്കുന്ന സാമ്പത്തിക മാന്ദ്യത്തിന്റെ മുന്നറിയിപ്പാണ് ഇത് എന്ന് പറയപ്പെടുന്നു. പുരുഷന്മാരുടെ അടിവസ്ത്ര വില്‍പനയ്ക്ക് സാമ്പത്തിക രംഗവുമായി എന്ത് ബന്ധം എന്നാണു ചോദ്യം എങ്കില്‍.
മുന്‍ ഫെഡറല്‍ റിസര്‍വ് മേധാവി അലന്‍ ഗ്രീന്‍സ്പാന്റെ ഒരു സിദ്ധാന്തമുണ്ട്. പുരുഷന്മാരുട അടിവസ്ത്രമാണ് ഏറ്റവും സ്വകാര്യമായ വസ്ത്രം. അതുകൊണ്ട് തന്നെ സാമ്പത്തികമായി മോശം അവസ്ഥയില്‍ നില്‍ക്കുന്നൊരു വ്യക്തി പഴയ അടിവസ്ത്രം മാറ്റി പുതിയത് വാങ്ങില്ല. അതുകൊണ്ട് തന്നെ പുരുഷന്മാരുടെ അടിവസ്ത്ര വില്‍പന കുറയുന്നത് സാമ്പത്തിക മാന്ദ്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഇന്ത്യയില്‍ പുരുഷന്മാരുടെ അടിവസ്ത്ര വിപണിയില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കൃത്യമായി പറഞ്ഞാല്‍, ഡിസംബര്‍ 2022 ന്റെ അവസാനത്തോടെ 55% ന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജോക്കിയുടെ ഉടമകളായ പേജ് ഇന്‍ഡസ്ട്രീസ്, ലക്സ് ഇന്‍ഡസ്ട്രീസ് എന്നിവയുടെ വില്‍പന കഴിഞ്ഞ പാദത്തില്‍ നിന്ന് ഇക്കുറി താഴേക്ക് വീണപ്പോള്‍, രൂപ അണ്‍ഡിഫൈന്‍ഡിന്റേയും ലക്സ് ഇന്‍ഡ്സ്ട്രീസിന്റേയും ഓഹരി വില 4,647 രൂപയില്‍ നിന്ന് 70 ഇടിഞ്ഞിരിക്കുകയാണ്.
മാര്‍സെല്ലസ് ഇന്‍വെസ്റ്റ്മെന്റ് മാനേജേഴ്സ് സ്ഥാപകനും ചീഫ് ഇന്‍വെസ്റ്റ്മെന്റ് ഓഫിസറുമായ സൗരഭ് മുഖര്‍ജിയുടെ കോഫി-കാന്‍ സമീപനം പ്രകാരം ( കഴിഞ്ഞ കാലങ്ങളില്‍ നന്നായി പെര്‍ഫോം ചെയ്ത കമ്പനികളുടെ ഓഹരിയില്‍ കുറഞ്ഞത് പത്ത് വര്‍ഷത്തേക്കെങ്കിലും നിക്ഷേപം നടത്തുന്ന രീതി), പേജ് ഇന്‍സ്ട്രീസാണ് അദ്ദേഹത്തിന്റെ പട്ടികയില്‍ ആദ്യം ഇടം നേടിയിരിക്കുന്ന കമ്പനി. മാര്‍സലസ് ഇന്‍വെസ്റ്റ്മെന്റിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം മുഖര്‍ജിയുടെ പോര്‍ട്ട്ഫോളിയോയില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപം നടത്തിയിരിക്കുന്നതും പേജ് ഇന്‍ഡസ്ട്രീസ് തന്നെയാണ്.
നേരത്തെ പറഞ്ഞത് പോലെ, അടിവസ്ത്ര വില്പനയാണ് ഭാവിയില്‍ സാമ്പത്തിക രംഗം എങ്ങനെ മാറിമറിയും എന്നതിലേക്ക് വിരല്‍ ചൂണ്ടുന്നത്. നിലവില്‍ സൊമാറ്റോ, നൈക്ക പോലുള്ള കമ്പനികളുടെ വിറ്റുവരവില്‍ ഉയര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. പക്ഷേ അതേ പോലെ തന്നെ ആകെ നഷ്ടവും ഉയര്‍ന്നിട്ടുണ്ട്. ഡിസംബര്‍ 2022 ല്‍ സൊമാറ്റോയ്ക്കുണ്ടായ ആകെ നഷ്ടം 346.6 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇത് 67 കോടി രൂപയായിരുന്നു. അടിവസ്ത്ര കമ്പനികളുടേത് പോലെ മറ്റ് കമ്പനികളുടെ വിറ്റുവരവിലും ഇടിവുണ്ടാകുമോ എന്നാണ് ഇനി കാത്തിരുന്ന് കാണേണ്ടത്.